Headlines

ബെംഗളൂരു ട്രാഫിക് ബ്ലോക്ക് മറന്നേക്കൂ, ഇനി യാത്ര ‘സൂപ്പർ ഫാസ്റ്റ്’: മെട്രോ ബ്ലൂ ലൈൻ പദ്ധതി ഉടൻ?|Bengaluru Traffic Woes to End? Travel to Get ‘Super Fast’ as Metro Blue Line Project Nears Completion

India oi-Rakhi Published: Friday, August 7, 2026, 11:47 [IST] ബെംഗളൂരു നിവാസികളെ സംബന്ധിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രയോളം തലവേദന തീർക്കുന്ന മറ്റൊന്നില്ല. പലപ്പോഴും മണിക്കൂറുകളോളം വാഹനങ്ങളുമായി കുടുങ്ങി കിടക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ വൈകാതെ തന്നെ ഈ യാത്ര ദുരിതത്തിന് പരിഹാരമാകും. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നമ്മ മെട്രോ ബ്ലൂ ലെൻ പ്രൊജക്ടിൻ്റെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതുവരെ 72 ശതമാനം പണികളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ബെംഗളൂരു നമ്മ മെട്രോയിലെ…

Read Full News

രാജ്യത്തെ പുതിയ വാഹനങ്ങളിൽ വി2വി സംവിധാനം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം; അപകടങ്ങൾ കുറയുമോ? | Centre Set To Introduce V2V System In New Vehicles Across The Country; Will Accidents Decrease?

India oi-Nidhin Illikkambath Published: Friday, August 7, 2026, 13:16 [IST] ഇന്ത്യയിൽ പുതുതായി നിർമ്മിക്കുന്ന വാഹനങ്ങളിൽ വാഹനങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയ സംവിധാനം (വി2വി) നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുകയാണ്. 2028 ഒക്ടോബർ 1 മുതൽ പുതിയതായി നിർമിക്കുന്ന എൽ, എം, എൻ വിഭാഗങ്ങളിലെ എല്ലാ വാഹനങ്ങളിലും ഈ സംവിധാനം നിർബന്ധമാക്കാനാണ് കരട് വിജ്ഞാപനത്തിലെ നിർദ്ദേശം. 1989ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്. അന്തിമ…

Read Full News

കൊച്ചിക്കാർക്ക് ആശ്വാസം; ഇനി ദീർഘദൂര ട്രെയിനുകൾ കൂടുതൽ കിട്ടും, എറണാകുളം ജംഗ്‌ഷൻ പ്ലാറ്റ്‌ഫോമുകൾ നീട്ടും | Relief For Kochi Residents; More Long Distance Trains To Be Available, Ernakulam Junction Platforms To Be Extended

Kerala oi-Nidhin Illikkambath Updated: Friday, August 7, 2026, 14:25 [IST] കൊച്ചി: എറണാകുളം ജംഗ്‌ഷൻ റെയിൽവേ സ്‌റ്റേഷനിലെ എല്ലാ പ്ലാറ്റ്‌ഫോമുകളും ദീർഘിപ്പിക്കാൻ നിർദ്ദേശം മുന്നോട്ടുവച്ച് തിരുവനന്തപുരം ഡിവിഷൻ. കൂടുതൽ കോച്ചുകളുള്ള ദീർഘദൂര ട്രെയിനുകൾക്ക് ആവശ്യമായ നീളത്തിലുള്ള പ്ലാറ്റ്‌ഫോമുകൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ പ്ലാറ്റ്‌ഫോം ലഭ്യമല്ലാത്തതിനാൽ സ്‌റ്റേഷന്റെ പുറത്തുവച്ച് ട്രെയിനുകൾ കാത്തുനിൽക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. നിലവിൽ എറണാകുളം ജംഗ്‌ഷനിലെ പ്ലാറ്റ്‌ഫോം രണ്ടിന്റെ ദീർഘിപ്പിക്കൽ പ്രവൃത്തിക്ക് മാത്രമാണ് അനുമതി…

Read Full News

നബിദിനം പ്രമാണിച്ച് യുഎഇ അവധി പ്രഖ്യാപിച്ചു; മൂന്ന് ദിവസത്തിന് ശേഷം ജോലിക്കെത്താം | UAE Announced (Nabi Dinam) Public Holiday On August 28, Oman Holiday On August 27 For Prophet’s Birthday

Gulf oi-Ashif N Published: Friday, August 7, 2026, 14:49 [IST] ദുബായ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി യുഎഇ ഭരണകൂടം പൊതു അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് അവധി. യുഎഇയില്‍ ശനി, ഞായര്‍ ദിവസങ്ങള്‍ അവധി ആയതിനാല്‍ മൂന്ന് ദിവസം തുടര്‍ച്ചയായ അവധി കിട്ടും. അതായത്, ഓഗസ്റ്റ് 27ന് ജോലി കഴിഞ്ഞാല്‍ ഓഗസ്റ്റ് 31നാകും വീണ്ടും ഓഫീസില്‍ എത്തേണ്ടി വരിക. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവധി ബാധകമാണ് എന്ന്…

Read Full News

ഇറാന്‍ ഒറ്റപ്പെട്ടു? സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ നേതാക്കള്‍ ജിദ്ദയില്‍, ‘ഇസ്ലാമിക് നാറ്റോ’ പിറക്കുന്നു | Saudi Arabia, Turkey And Pakistan Sign Defense Deal Today; Is It Setback For Iran And US, Details

Gulf oi-Ashif N Updated: Friday, August 7, 2026, 15:47 [IST] റിയാദ്: മുസ്ലിം രാജ്യങ്ങളിലെ പ്രധാന നേതാക്കളുടെ യോഗം ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയില്‍. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് എന്നിവരാണ് യോഗം ചേരുന്നത്. മൂന്ന് രാജ്യങ്ങളും സംയുക്ത പ്രതിരോധ കരാര്‍ ഒപ്പുവെക്കും. ആദ്യമായിട്ടാണ് ഇത്തരം ഒരു കരാര്‍ വരുന്നത്. മുസ്ലിം രാജ്യങ്ങളുടെ സൈനിക സഖ്യം രൂപീകരിക്കുമെന്ന് നേരത്തെ പാകിസ്താന്‍ നേതാക്കളെ…

Read Full News

കൊച്ചി റിഫൈനറിയിൽ നിരവധി ഒഴിവുകൾ; 34,000 രൂപ വരെ ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കാം|Job Vacancies at Kochi Refinery; Salary Up to 34,000, Apply Now

Jobs oi-Rakhi Published: Friday, August 7, 2026, 15:08 [IST] ഭാരത് പെട്രോളിയം ലിമിറ്റഡിൻ്റെ കൊച്ചി,മുംബൈ റിഫൈനറികളിൽ ജോലി നേടാൻ അവസരം. ടെക്നീഷ്യൻ തസ്തികയിലാണ് ഒഴിവാണ്. യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം പ്രോസസ്സ് ടെക്നീഷ്യൻ – കെമിക്കൽ(മുംബൈ റിഫൈനറി) ഒഴിവുകൾ: പട്ടികജാതി – 8, പട്ടികവർഗ്ഗം – 14, മറ്റ് പിന്നാക്ക വിഭാഗങ്ങൾ – 2, സാമ്പത്തിക പിന്നാക്കക്കാർ – 6, ജനറൽ – 30 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലുള്ള ഒഴിവുകൾ….

Read Full News

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച; ചോദ്യങ്ങൾ മനഃപാഠമാക്കി എൻടിഎ വിദഗ്‌ധർ, കുറിച്ചുവച്ച് പുറത്തേക്ക് കടത്തി! | NEET Exam Question Paper Leak; NTA Experts Memorized Questions And Smuggled Them Out

India oi-Nidhin Illikkambath Published: Friday, August 7, 2026, 15:09 [IST] ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ സിബിഐ കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്കായി പരീക്ഷ എഴുതാൻ നാല് ദിവസം മാത്രം ബാക്കിയിരിക്കെയാണ് ചോദ്യ പേപ്പർ ചോർച്ച നടന്നതെന്നാണ് സിബിഐ പറയുന്നത്. സിക്കറിലെ കോച്ചിങ് മേഖലയിലെ ബന്ധങ്ങൾ വഴി ചോദ്യപേപ്പർ ലഭിക്കുമെന്ന് അറിഞ്ഞതിനെ തുടർന്ന് പ്രതിയായ അമിത് കുമാർ മീണ അവിടെ എത്തിയതായും അന്വേഷണ സംഘം ആരോപിക്കുന്നു. നീറ്റ്-യുജി…

Read Full News

പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടി, സർക്കാരിനെതിരെ പിണറായി|The first step in the UDF’s agenda to abolish the pension scheme is this; Pinarayi lashes out at the UDF government.

Kerala oi-Sajitha Gopie Published: Friday, August 7, 2026, 15:21 [IST] സാമൂഹ്യക്ഷേമ പെൻഷൻ വിതരണം സഹകരണ ബാങ്കുകളിൽ നിന്ന് മാറ്റിയ സംസ്ഥാന സർക്കാർ തീരുമാനത്തിന് എതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കൾക്ക് ഒഴികെ മറ്റെല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും പെൻഷൻ ഇനി ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തുക. പകുതിയോളം പേർക്കും ബാങ്കുകൾ കയറിയിറങ്ങാതെ വീട്ടുപടിക്കൽ പെൻഷൻ തുക ലഭ്യമായിരുന്ന സിസ്റ്റമാണ് യുഡിഎഫ് സർക്കാർ നിർവീര്യമാക്കാൻ ശ്രമിക്കുന്നതെന്ന് പിണറായി…

Read Full News

‘വിജയ്ക്ക് തൃഷയെ ഇഷ്ടമായിരിക്കും, പക്ഷെ തൃഷയ്ക്ക് ഇഷ്ടം മറ്റൊരാളെ’;വിവാദമായ വെളിപ്പെടുത്തൽ,ചർച്ച|Vijay May Like Trisha, But Trisha Likes Someone Else’: Controversial Revelation Sparks Debate

Movie News oi-Rakhi Published: Friday, August 7, 2026, 14:39 [IST] നടി തൃഷക്കെതിരെ തമിഴ്ന് പ്രതിപക്ഷ നേതാവ് കൂടിയായ ഉദയനിധി സ്റ്റാലിൻ നടത്തിയ ദ്വയാർത്ഥ പ്രയോഗം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ടിവികെയുടെ പരാതിയിൽ ഉദയനിധിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് ഉദയനിധിയിൽ ഉണ്ടായതെന്ന് ആരോപിച്ച് ബിജെപി നേതാക്കളും ഉദയനിധിക്കെതിരെ രംഗത്തെത്തി. അതേസമയം ഉദയനിധി-തൃഷ-വിജയ് വിവാദങ്ങൾക്കിടെ മുൻപ് ഗായിക സുചിത്ര നൽകിയ വിവാദ അഭിമുഖം വീണ്ടും ചർച്ചയാവുകയാണ്. വിജയ്‌യെയും തൃഷയെയും കുറിച്ച്…

Read Full News

രണ്ട് ചക്രവാതച്ചുഴി: 4 ജില്ലകളിൽ റെഡ് അലർട്ട് , ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത നിർദേശം|Rain Alert;Two Cyclonic Circulations: Red Alert Issued in 4 Districts; Orange Alert in These Districts

Kerala oi-Rakhi Published: Friday, August 7, 2026, 13:46 [IST] ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കൂടാതെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ…

Read Full News