‘ഈ പ്രാവശ്യം ആരുടേയും സമാധാനം കളയില്ല; ലൈറ്റർ ആയിട്ടുള്ള സിനിമയാണ് ഉന്മാദം’: ഷാഹി കബീർ | സിനിമാ വാർത്ത
ജൂലൈ 31-നാണ് ചിത്രം തിയെറ്ററുകളിൽ എത്തുന്നത്. തീർത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലർ സൂചന നൽകിയിരിക്കുന്നത്. ഇപ്പോഴിതാ തിരക്കഥയൊരുക്കിയ ഷാഹി കബീർ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ”ഈ പ്രാവശ്യം ആരുടേയും സമാധാനം കളയില്ല, ഇതുവരെ ചെയ്ത സിനിമകളിൽ ലൈറ്റർ ആയിട്ടുള്ള സിനിമയാണ് ‘ഉന്മാദം’. ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം കാണാൻ പറ്റും. എനിക്ക് വളരെ പ്രിയപ്പെട്ട സിനിമയാണ്. എന്‍റെ കഴിഞ്ഞ സിനിമകളുമായി യാതൊരു ബന്ധവുമില്ല”,…