പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിക്കുന്നു? ഹൃദ്രോഗം കാരണം മരിച്ചുവെന്നും..|Is the absconding criminal Sukumara Kurup alive in Brunei? It was also reported that he died of a heart condition.
Kerala oi-Sajitha Gopie Updated: Thursday, August 27, 2026, 23:20 [IST] പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന് നാലര പതിറ്റാണ്ടിന്റെ നീളമുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തും പലയിടത്തും അന്വേഷിച്ചിട്ടും സുകുമാരക്കുറുപ്പിനെ പിടികൂടാനായിട്ടില്ല. 1984ല്‍ തന്റെ പേരിലുളള ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാനായി ഒരു മരണ നാടകം സൃഷ്ടിച്ച സുകുമാരക്കുറുപ്പ് പിന്നെ എങ്ങോട്ടോ മായയായി മറഞ്ഞു. ചാക്കോ എന്ന് പേരുളള ഒരാളെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ച് അത് താനാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു സുകുമാരക്കുറുപ്പ്. ഇയാള്‍ക്കൊപ്പം ഈ…