പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം; ദോഹ-ബെംഗളൂരു ഇന്‍ഡിഗോ വിമാനം മസ്‌കത്തിലിറക്കി | Indigo Flights: Doha-Bengaluru IndiGo Flight Diverts To Muscat After Pilot Felt Unwell Mid-Air
Gulf oi-Jithin TP Published: Thursday, September 3, 2026, 14:16 [IST] ദോഹയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം മസ്‌കത്തിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു. പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും അടിയന്തര വൈദ്യസഹായം ആവശ്യമായി വരികയും ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. ദോഹയില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന 6E 1302 എന്ന വിമാനമാണ് സുരക്ഷിതമായി മസ്‌കത്തിലേക്ക് തിരിച്ചുവിട്ടത്. മസ്‌കത്തില്‍ വിമാനം ലാന്‍ഡ് ചെയ്ത ശേഷം മെഡിക്കല്‍ സംഘം പൈലറ്റിനെ പരിശോധിക്കുകയും ചെയ്തു. പിന്നീട് പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാര്‍ക്ക്…