Headlines

‘ബിഗ് ബോസിൽ ജസീല പർവീണിന് പറ്റിയ രണ്ട് വലിയ പിഴവുകൾ..ആ ബുദ്ധിയും ഉപയോഗിച്ചില്ല’|Bigg Boss Malayalam 8; Two major mistakes Jasila Parveen made, She didn’t even use that intelligence


Movie News

oi-Rakhi

ജസീല പർവീണ്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 8 ലെ ആദ്യ ക്യാപ്റ്റൻ. ആദ്യ ക്യാപ്റ്റൻ്റെ ഇടപെടലിൽ വലിയ പ്രതീക്ഷയാണ് ആരാധകർ പുലർത്തിയത്. എന്നാൽ തുടക്കത്തിൽ തന്നെ നിരാശ നൽകുന്ന പ്രകടനമാണ് താരത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് ആരാധകരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. പ്രധാനമായും രണ്ട് വീഴ്ചകളാണ് തുടക്കത്തിൽ തന്നെ ജസീലയ്ക്ക് ഉണ്ടായതെന്ന് ഇവർ പറയുന്നു. ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പുകളിൽ ഒരു ആരാധകൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

‘ജസീലയുടെ ഗെയിം താഴോട്ടോ? ബിഗ് ബോസ് സീസൺ 8-ൽ ആദ്യ ക്യാപ്റ്റനായി എത്തിയ ജസീല പർവീണിന് തുടക്കത്തിൽ തന്നെ വലിയ അധികാരവും രണ്ട് അനുയായികളെയും ലഭിച്ചു. എന്നാൽ ക്യാപ്റ്റനായുള്ള ആദ്യ തീരുമാനങ്ങളിൽ തന്നെ ജസീലയുടെ ഗെയിമിന് നെഗറ്റീവ് ഇംപാക്ട് ഉണ്ടായോ എന്നാണ് ഇപ്പോൾ ചോദ്യം.

jaseelanews-

ആദ്യത്തെ വലിയ പിഴവ് ഗായത്രി സുരേഷിനെ പുറത്താക്കിയ തീരുമാനമാണ്. ജനാധിപത്യത്തിന്റെ പേരിൽ നടക്കുന്ന ഗെയിമിൽ, പ്രേക്ഷകരുടെ ഇഷ്ടത്തിന് വിപരീതമായാണ് ഗായത്രിയെ പുറത്താക്കിയതെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഷോയുടെ ചരിത്രത്തിൽ തന്നെ രണ്ടാം ദിവസം ഒരാൾ പുറത്താകുന്നത് ഇതാദ്യമായിരുന്നു.

രണ്ടാമത്തെ പ്രധാന വിഷയം വെള്ളത്തിന്റെ പ്രശ്നം. രാവിലെ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത സാഹചര്യം ഉണ്ടായപ്പോൾ, അത് പരിഹരിക്കാനുള്ള ഉത്തരവാദിത്തം ക്യാപ്റ്റൻ എന്ന നിലയിൽ ജസീലയ്ക്കും ഉണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം.
ഇതിനായി നേരത്തെ ലഭിച്ച ഒരു ലക്ഷം രൂപയിൽ നിന്ന് ആവശ്യമായ വെള്ളം എത്തിച്ച് പ്രശ്നം പരിഹരിക്കേണ്ടതായിരുന്നു. പക്ഷേ അത് സമയത്ത് ചെയ്യാൻ കഴിയാതെ വന്നതോടെ അവസാനം ബിഗ് ബോസ് തന്നെ കുറച്ച് വെള്ളക്കുപ്പികൾ നൽകി താൽക്കാലികമായി പ്രശ്നം പരിഹരിച്ചു.

ഒരു ക്യാപ്റ്റനിൽ നിന്ന് പ്രതീക്ഷിക്കുന്ന നേതൃത്വവും ഉത്തരവാദിത്തബോധവും ഇവിടെ കാണാനായില്ല എന്നതാണ് എനിക്ക് തോന്നുന്നത്. അങ്ങനെ നോക്കുമ്പോൾ, ക്യാപ്റ്റനായുള്ള തുടക്കത്തിൽ തന്നെ ജസീലയുടെ ഭാഗത്ത് നിന്ന് രണ്ട് പ്രധാന പിഴവുകൾ സംഭവിച്ചുവെന്ന് പറയാം. ഗായത്രിയുടെ പുറത്താക്കൽ വെള്ളത്തിന്റെ പ്രശ്നം കൈകാര്യം ചെയ്തതിലെ വീഴ്ച ഇതോടെ ജസീലയ്ക്കെതിരെ പ്രജകൾ തിരിയുമോ? അടുത്ത ദിവസങ്ങളിലെ ഗെയിം തന്നെ അതിന് ഉത്തരം നൽകും’ പോസ്റ്റിൽ പറഞ്ഞു.

അതേസമയം ജസീലയ്ക്കുണ്ടായ പരാജയങ്ങൾ എണ്ണമിട്ട് നിരത്തുന്ന മറ്റൊരു കുറിപ്പും ആരാധക ഗ്രൂപ്പിൽ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. ആ കുറിപ്പ് ഇങ്ങനെ ‘- ഗായത്രിയുടെ എവിക്ഷൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷത്തു നിന്ന് ആരും പ്രതികരിച്ചില്ല എന്ന പോയിന്റ് വെച്ച് സംസാരിക്കാനുള്ള ബുദ്ധി ഉപയോഗിച്ചില്ല. ആ പോയന്റ് ആ ന്യൂസ്‌പേപ്പറിൽ തന്നെ ഉണ്ടായിരുന്നു.

– ഒരു ലക്ഷം രൂപയിൽ നിന്നും 50k യിൽ കൂടുതൽ ചെലവഴിക്കാതിരുന്നത് എന്തൊക്കെ ടാസ്കുകൾ ആണ് ഇനി വരാനിരിക്കുന്നത് എന്നത് അറിയില്ലല്ലോ എന്ന് ആദ്യം ആ ഓഫർ വന്നപ്പോൾ തന്നെ പറഞ്ഞു (പ്രേക്ഷകരോടും അനുയായികളോടും) വെച്ചില്ല.

– 20k ചെലവാക്കി പൈപ്പ് വെളളം ചൂസ് ചെയ്തപ്പോഴും അതിൽ പങ്കെടുത്തവർക്കും മറ്റുള്ളവരിൽ പലർക്കും താല്പര്യം ഹാൻഡ് പമ്പ് ആയിരുന്നു എന്ന കാര്യം ഉന്നയിച്ചതേ ഇല്ല.

– തുടർഭരണത്തിന് 50k സേവ് ചെയ്യുന്നതിനപ്പുറം കടമ്പകൾ ഉണ്ടെന്ന് ബിഗ്‌ബോസ് പറഞ്ഞത് ശ്രദ്ദിച്ചില്ല.
അവസാനം തുടർഭരണ മോഹം അത്യാവശ്യം മനസ്സിൽ ഉണ്ടായിരുന്നു എന്നത് നിരാകരിക്കാൻ റീ-ഇലക്ഷൻ എന്ന ആവശ്യം അംഗീകരിക്കുക എന്ന നിലയിലേക്ക് എത്തേണ്ടി വന്നു. ഒരുപക്ഷെ മൃദുലയുടെ മനസ്സിൽ ഇതിൽ ചില പോയിന്റുകൾ ഒക്കെ ഉണ്ടായിരിക്കാം. പക്ഷെ കൂടുതൽ യോഗ്യത തനിക്കാണ് എന്നതിനാൽ ജസീല പോവട്ടെ എന്ന് മൃദുലയ്ക്ക് തോന്നിയിട്ടും ഉണ്ടാവാം.

ജസീലയെ രക്ഷിക്കാൻ സുമേഷ് കിണഞ്ഞു പരിശ്രമിച്ചു – അതുവരെ ഒരു ഡിസിഷനിലും കാര്യമായി പങ്കെടുക്കാതിരുന്നിട്ടും!’, പോസ്റ്റിൽ പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *