പവന്‍വില ഒരുലക്ഷത്തിന് താഴെ വീണേക്കും? ഇന്ത്യയില്‍ പൊന്നിന്റെ കൊയ്ത്തുകാലം തുടങ്ങാന്‍ പോകുന്നു | Gold Rate In India May Drops Below 1 Lakh Mark Amid Diwali, Dusserah Festival Ahead, Demand Will Surge
India oi-Jithin TP Published: Sunday, July 26, 2026, 10:08 [IST] സ്വര്‍ണവിലയില്‍ സമീപകാലത്തുണ്ടായത് സമാനതകളില്ലാത്ത ചാഞ്ചാട്ടമാണ്. ജനുവരിയില്‍ സര്‍വകാല റെക്കോഡിട്ട സ്വര്‍ണ വില അതിന് ശേഷം കുത്തനെ ഇടിഞ്ഞു. പവന് 30000 രൂപയോളമാണ് പിന്നീട് കുറഞ്ഞത്. അതിന് ശേഷം നേരിയ തോതില്‍ കൂടിയും കുറഞ്ഞുമാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഏതായാലും പവന്‍ നിരക്ക് ഇപ്പോഴും ഒരുലക്ഷത്തിന് മുകളില്‍ തന്നെ തുടരുകയാണ്. സമീപകാല വില വ്യതിയാനങ്ങള്‍ ചിലരെയെങ്കിലും സ്വര്‍ണത്തില്‍ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ രണ്ടാമത്തെ…