വിജയ്‌ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തം; ക്ഷണിച്ച് ഡികെ, കാവേരി തര്‍ക്കം രൂക്ഷമാകുന്നു | Vijay Movie Screening Blocked In Karnataka Amid Cauvery Dispute; DK Shivakumar Invites Vijay
India oi-Ashif N Published: Thursday, July 30, 2026, 22:51 [IST] കാവേരി നദീ ജല തര്‍ക്കം രൂക്ഷമാകുന്നു. വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെയാണ് കര്‍ണാടകയില്‍ പ്രതിഷേധം. കര്‍ണാടക കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ വെള്ളം വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കന്നഡ വാദം ഉയര്‍ത്തുന്ന സംഘടനകളാണ് പ്രതിഷേധിക്കുന്നത്. ഇത് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരായ അമര്‍ഷമായും പ്രതിഫലിച്ചു. കാവേരി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാന്‍ കാവേരി ജല റഗുലേഷന്‍ കമ്മിറ്റി ഉത്തരവിട്ടതാണ് പുതിയ വിവാദങ്ങളുടെ തുടക്കം. പ്രതിദിനം 3500…