ഖത്തര്‍ ഗതികേടില്‍; വാങ്ങിയത് അമേരിക്കയുടെ 33 കാര്‍ഗോ, ശേഷം ഇന്ത്യയിലേക്ക്, ജിസിസിയെ കൈവിട്ട് ചൈന | Qatar Facing Crisis; Purchased 33 Cargo LNG Shipments from US To Delivered Asian Countries Like India
Gulf oi-Ashif N Published: Saturday, August 1, 2026, 13:07 [IST] ദോഹ: ലോകത്തെ ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) കയറ്റുമതിയില്‍ മുന്നിട്ടു നിന്ന രാജ്യമായിരുന്നു ഖത്തര്‍. ഇറാന്‍ യുദ്ധം ഈ രാജ്യത്തെ പ്രതിസന്ധിയുടെ പടുകുഴിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. നേരത്തെ വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം വാതകം വിതരണം ചെയ്യാന്‍ ഖത്തറിന് ഇപ്പോള്‍ സാധിക്കുന്നില്ല. പരിഹാരമായി അമേരിക്കയില്‍ നിന്ന് എല്‍എന്‍ജി വാങ്ങുകയാണ് ചെയ്യുന്നതത്രെ. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കാന്‍ തുടങ്ങിയത് മുതല്‍ ഇറാന്‍ ജിസിസി രാജ്യങ്ങളിലെ…