Headlines

‘അങ്ങനെ സംഭവിച്ചാൽ മോഹൻലാലും മമ്മൂട്ടിയും അടങ്ങിയിരിക്കില്ല, യുവ നടൻമാർക്ക് ഇതിലൊന്നും താൽപര്യമില്ല’; സീനത്ത് | If That Were To Happen Mohanlal And Mammootty Wouldn’t Sit Idly By, Reveals Zeenath


Movie News

oi-Nidhin Illikkambath

അമ്മയിലെ ഭിന്നതകൾ ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല. അടുത്തകാലത്തായി അതിന്റെ വാർത്തകൾ അധികം വരുന്നില്ലെന്ന് മാത്രം. ഇപ്പോഴിതാ അമ്മ സംഘടനയിൽ ഉണ്ടായ വിഷയങ്ങളിൽ വീണ്ടും പ്രതികരിക്കുകയാണ് നടി സീനത്ത്. ശ്വേതാ മേനോൻ തലപ്പത്ത് വന്നപ്പോൾ വളരെ അധികം സന്തോഷം തോന്നിയെങ്കിലും ആ ഉത്തരവാദിത്തം നിറവേറ്റാൻ അവർക്ക് ആയില്ലെന്നും സീനത്ത് പറഞ്ഞു.

സീനത്തിന്റെ വാക്കുകൾ

സത്യത്തിൽ ഞാൻ ശ്വേതയ്ക്ക് വോട്ട് ചെയ്‌ത ആളാണ്. അപ്പൊ ശ്വേത വന്നപ്പോൾ ഭയങ്കര സന്തോഷം തന്നെയായിരുന്നു. കൂടുതൽ സ്ത്രീകളാണ് എല്ലാ തലപ്പത്തിലും അവിടെ വന്നിട്ടുള്ളത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പിന്നെ ജോയിന്റ് സെക്രട്ടറി, എല്ലാം തന്നെ സ്ത്രീകൾ വന്നപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. നമുക്കും തന്നെ അവരെ വിളിക്കാം, എന്ത് പറഞ്ഞാലും വിളിക്കാം. ഇപ്പൊ എന്താ ശ്വേത, അല്ലെങ്കിൽ എന്താ, അല്ലെങ്കിൽ കുക്കു എന്ന് പറഞ്ഞാൽ വിളിക്കാൻ പറ്റും.

zeenath

പക്ഷേ അവർക്ക് അത് വേണ്ട പോലെ കൊണ്ടുപോകാൻ പറ്റിയില്ല എന്നുള്ളതാണ്. അവര് പരസ്‌പരം ഈഗോ ക്ലാഷ് വല്ലാതെ വന്നു. അത് അകത്ത് തീർക്കേണ്ടതിന് പകരം അത് പുറത്തേക്ക് വന്നു. അത് കൺട്രോൾ ചെയ്യാൻ ഒരു പ്രസിഡന്റ് എന്ന നിലക്ക് ശ്വേതക്ക് പറ്റിയിട്ടില്ല. അതാണ് അവിടെ സംഭവിച്ചത്. അപ്പോഴാണ് ഇതിലേക്കൊക്കെ പോയത്. പെൺമക്കൾ എന്ന് പറഞ്ഞ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ട്. ഞങ്ങളൊന്നും ഇപ്പൊ ഇല്ല, ഞങ്ങൾ നേരത്തെ ഉണ്ടായിരുന്നു, പിന്നെ നിന്ന് പിന്മാറിയതാണ്.

ഇതുപോലെ തന്നെ അതിന്റെ അകത്ത് എന്തിനു വേണ്ടിയിട്ടാണ് എന്നുള്ള ഒരു ചോദ്യം വന്നിട്ടുണ്ടായിരുന്നു. ഈ പെൺമക്കൾ എന്നുള്ള സാധനം എന്തിന് വന്നു എന്നുള്ള ഒരു ചോദ്യം ഉണ്ടായിരുന്നു. പക്ഷേ അവർക്കൊക്കെ ലക്ഷ്യം ഉണ്ടായിരുന്നു. ഉഷ ഒക്കെയാണ് അത് കൊണ്ടുവന്നത്. അപ്പൊ സ്ത്രീകൾക്ക് പറയാൻ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയാം, സംസാരിക്കാം, ഇവിടെ തുറന്ന് സംസാരിക്കാം എന്ന് പറഞ്ഞിട്ടാണ് അത് തുടങ്ങിയത്.

പിന്നെ അതിന്റെ അകത്ത് തന്നെ ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഒക്കെ വന്നപ്പോൾ ഞങ്ങൾ തൽക്കാലം കുറച്ച് ആൾക്കാർ മാറി നിൽക്കുകയാണ് ചെയ്‌തത്. പിന്നെ കുറച്ച് കഴിഞ്ഞിട്ട് അതിന്റെ പ്രശ്‌നങ്ങൾ വന്നപ്പോൾ മാറി നിന്നു. അതിന്റെ അകത്ത് നിന്ന് ശബ്‌ദങ്ങൾ പുറത്തു പോവുക, അന്നും പോയിട്ടുണ്ടായിരുന്നു. മനസിലായില്ലേ? അങ്ങനെ ഈ അങ്ങനെയാണെങ്കിൽ നമുക്ക് ഇപ്പൊ എന്തിനാണ് പിന്നെ അങ്ങനത്തെ ഒരു വാട്‌സ് ആപ്പ് കൂട്ടായ്‌മയുടെ ആവശ്യം? അവിടെ പറയുന്നത് മുഴുവൻ പുറത്തേക്ക് പോകുന്നു.

അതൊരു ശരിയായ പ്രവണതയല്ല. അത് നേരത്തെയും പോയി, ഇപ്പോഴും പോയി. അങ്ങനെ തന്നെ ക്ലബ് ഹൗസ് പോലത്തെ ഒരു സംഭവം ഉണ്ടായി, പബ്ലിക് ആയി അതിൽ കയറാൻ പറ്റുന്ന രീതിയിൽ സംസാരിച്ചാൽ പോരെ. ഇത് അവിടെ സംസാരിക്കുന്നത് മുഴുവൻ പുറത്തേക്ക് വരുന്നു. ഇപ്പൊ ചെയ്‌തതും വളരെ മോശമായിട്ടുള്ള ഒരു പരിപാടിയാണ് നടന്നിട്ടുള്ളത്. അതിനകത്ത് സംസാരിക്കുന്നത് മുഴുവൻ പുറത്തേക്ക് വന്നു. അത് ആൾക്കാർ ആ രീതിയിൽ എടുത്തു.

പ്രശ്‌നങ്ങൾ വരുമ്പോൾ ഞാൻ അടക്കമുള്ള ആൾക്കാർ മാത്രമേ സംസാരിക്കുന്നുള്ളൂ. ബാക്കിയുള്ള ആൾക്കാരൊക്കെ എവിടെ? അവർ എന്തുകൊണ്ട് സംസാരിക്കുന്നില്ല? പക്ഷേ ശ്വേതാ നിൽക്കണമെങ്കിലും പറയാം, നിൽക്കേണ്ടെങ്കിലും പറയാം, അല്ലേ? അത് രണ്ടും പറയാതെ കുറെ ആൾക്കാർ മിണ്ടാതിരിക്കുന്നുണ്ട്. അതെന്താണെന്നുള്ളത് മനസ്സിലാകുന്നില്ല. അപ്പൊ അതൊരു ശരിയല്ല.

100 ആൾക്കാർ ഉള്ള ഒരു ഗ്രൂപ്പ് ആണെങ്കിൽ തന്നെ ശ്വേതയെ അനുകൂലിക്കുന്ന ആൾക്കാർ ഉണ്ടാവുമായിരിക്കും അതിന്റെ അകത്ത്. അപ്പൊ അവരായിരിക്കുമല്ലോ ശ്വേതതയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്. ഓഡിയോ ക്ലിപ്പുകൾ അവർ ശ്വേതയ്ക്ക് കൊടുത്തതാണോ ഒന്നും എനിക്കറിയില്ല കേട്ടോ. ആര് വഴിയാണെന്ന് നമുക്ക് പറയാത്ത ഒരു കാര്യങ്ങൾ നമുക്ക് ആരെയും തലയിലേക്ക് വെക്കാൻ പറ്റില്ല. എങ്ങനെ വന്നു എന്ന് അറിയില്ല.

യുവാക്കൾ, അവർക്ക് ഇതിലൊന്നും വലിയ കാര്യമില്ല. അവർക്ക് അവരുടേതായിട്ടുള്ള ഓരോ കാര്യങ്ങളാണ്. ഇപ്പോഴത്തെ ജനറേഷൻ തന്നെ അങ്ങനെയാണല്ലോ. വീട്ടിൽ വലിയ ചർച്ച നടക്കുകയാണെങ്കിൽ, കുട്ടികളൊന്നും ഇരുന്ന് സംസാരിക്കില്ല. അവർക്ക് താൽപര്യമില്ല. അപ്പൊ അവരൊരു സുഖമായിട്ട് അവരുടെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നുണ്ട്. അവരുടെ സന്തോഷം അവർ എന്തിന് കളയണം? അഭിപ്രായം പറയാനുള്ളവർ പറയട്ടെ എന്നുള്ള നിലപാടാണ് അതുകൊണ്ടായിരിക്കും.

അവർ ബിസി ആണ്, അല്ലെങ്കിൽ തന്നെ താൽപര്യമില്ല. ഇപ്പൊ കുറച്ച് മുതിർന്ന ആൾക്കാർക്ക് ആണല്ലോ. ഇവിടെ കുറച്ച് ആൾക്കാർ ഇത് കാത്തിരിക്കുന്നുണ്ടെന്നും, മമ്മൂക്ക, മോഹൻലാൽ പോലത്തെ ആൾക്കാർക്കൊക്കെയാണ് ഇവിടെ ഇത് നോക്കിയിരിക്കുന്ന കുറച്ച് വ്യക്തികൾ ഉണ്ടെന്നും, പിന്നെ കുറച്ച് പാവങ്ങൾ ഉണ്ടെന്നും ഒക്കെ ആലോചിക്കുന്നത് അവരാണ്. കുട്ടികൾ അത് ആലോചിക്കണമെന്നില്ല. എന്ത് വന്നാലും അതൊക്കെ മുടങ്ങുമെന്നായാൽ അവരൊക്കെ ഇടപെടും.



Source link

Leave a Reply

Your email address will not be published. Required fields are marked *