Headlines

admin

ചെങ്കടലില്‍ ഇന്ത്യന്‍ പതാകയുള്ള ചരക്ക് കപ്പല്‍ മുക്കി പ്രൊജക്ടൈല്‍ ആക്രമണം; നാവികരെ രക്ഷപ്പെടുത്തി | Red Sea: India-Flagged Ship Sinks After Attack In Red Sea, Check Full Details Inside

India oi-Jithin TP Published: Wednesday, August 5, 2026, 0:00 [IST] യെമന്റെ പടിഞ്ഞാറന്‍ തീരത്തിന് സമീപം ചെങ്കടലില്‍ വെച്ച്, ഇന്ത്യന്‍ പതാകയുള്ള ഒരു ചരക്ക് കപ്പലിനു നേരെ ആക്രമണം. പ്രൊജക്‌റ്റൈല്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് കപ്പല്‍ മറിയുകയും മുങ്ങുകയും ചെയ്തു. കപ്പലില്‍ 14 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 13 പേര്‍ ഇന്ത്യക്കാരും ഒരാള്‍ യെമന്‍ സ്വദേശിയുമായിരുന്നു. യെമന്‍ സേനാംഗങ്ങള്‍ 14 പേരെയും രക്ഷപ്പെടുത്തി. ഇവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ…

Read Full News

പഞ്ചസാര പാത്രത്തിൽ നിറയെ ഉറുമ്പാണോ? അടുക്കള സാധനങ്ങൾ ഉപയോഗിച്ച് ഉറുമ്പിനെ തുരത്താം| Kitchen Tips: Ants All Over Your Sugar Container? Get Rid of Them Using Simple Kitchen Ingredients.

Lifestyle oi-Sajitha Gopie Published: Tuesday, August 4, 2026, 23:31 [IST] വീടിനകത്ത് പ്രത്യേകിച്ച് അടുക്കളയിൽ പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ഉറുമ്പ് ശല്യം. പഞ്ചസാര പാത്രം എത്രയൊക്കെ മുറുക്കി അടച്ച് വെച്ചാലും ഉറുമ്പുകൾ എങ്ങനെയെങ്കിലും അതിനുളളിൽ കയറിപ്പറ്റും. ചിലപ്പോൾ നിലത്ത് വീണ ബിസ്കറ്റ് പൊടിയിലോ എന്തിന് ചത്ത പ്രാണികളെ തിന്നാനോ ഒക്കെയായി ഉറുമ്പുകളെത്തും. ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ വലിയ വില കൊടുത്ത് രാസവസ്തുക്കളുളള കീടനാശിനികളൊന്നും വാങ്ങേണ്ട കാര്യമില്ല. അടുക്കളയിലെ സാധാരണ സാധനങ്ങൾ ഉപയോഗിച്ച്…

Read Full News

യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമല്ല; 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്രം | UPI Payments Above Rs 2,000 May Soon Attract A Fee Under New Law Amendment, Details Inside

Kerala oi-Jithin TP Published: Tuesday, August 4, 2026, 23:02 [IST] യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതിനായി നിയമഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വര്‍ഷങ്ങളായി സൗജന്യമായി തുടരുന്ന യുപിഐ പേയ്മെന്റ് സംവിധാനത്തില്‍ വലിയൊരു നയപരമായ മാറ്റം വരാന്‍ പോകുകയാണ് എന്നാണ് റിപ്പോര്‍ട്ട്. നിയമഭേദഗതി നിലവില്‍ വന്നാല്‍ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയേക്കാം. ഭാവിയില്‍ ചില യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കുന്ന തരത്തിലുള്ള ഭേദഗതികള്‍ ‘പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ്…

Read Full News

തന്നെ ഭീകരവാദിയെപ്പോലെയാണ് കൈകാര്യം ചെയ്തതെന്ന് ഉദയനിധി; ‘പറഞ്ഞത് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍’ | Vijay Govt Treated Me Like A Terrorist Says Udhayanidhi Stalin, Denies Objectionable Remark Against Trisha

India oi-Jithin TP Published: Tuesday, August 4, 2026, 22:10 [IST] നടി തൃഷ കൃഷ്ണനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം നിഷേധിച്ച് തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. തന്റെ പ്രസംഗം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതും പൂര്‍ണ്ണമായും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭരണകൂടം തന്നെ ഒരു ഭീകരവാദിയെപ്പോലെയാണ് കൈകാര്യം ചെയ്തതെന്ന് ഉദയനിധി ആരോപിച്ചു. തന്നെ അറസ്റ്റ് ചെയ്യാന്‍…

Read Full News

‘സ്ത്രീകളുടെ ആത്മാഭിമാനത്തെ ചവിട്ടി മെതിക്കുന്നു, അങ്ങേയറ്റം നിന്ദ്യം’, ഗതാഗതമന്ത്രിക്കെതിരെ പിണറായി വിജയൻ| ”They Are Trampling on Women’s Dignity; It’s Utterly Shameful”: Pinarayi Vijayan Slams the Transport Minister CP John

Kerala oi-Sajitha Gopie Published: Tuesday, August 4, 2026, 21:04 [IST] പ്രിയദർശിനി ബസ്സിലെ സൗജന്യ യാത്രക്കാരായ സ്ത്രീകളെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ ഗതാഗത വകുപ്പ് മന്ത്രി സിപി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം നിന്ദ്യവും അവഹേളനപരവുമാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. മന്ത്രിയുടെ വാക്കുകൾ കേവലം ഒരു നാക്കുപിഴയല്ല, മറിച്ച്, അതിൽ മുഴച്ചുനിൽക്കുന്നത് യുഡിഎഫ് സർക്കാരിൻ്റെ നയസമീപനമാണ് എന്നും പിണറായി വിജയൻ ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പിണറായിയുടെ…

Read Full News

പവന്‍വില ഒരു ലക്ഷത്തിന് താഴേക്ക് വീണേക്കാമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍; ഗ്രാം വില 11000 രൂപ! | Gold Rate Prediction: Gold Price In India May Fall Below 1 Lakh Mark, Just 11000 Rs For One Gram Says WGC

India oi-Jithin TP Published: Tuesday, August 4, 2026, 20:41 [IST] സ്വര്‍ണവില ഔണ്‍സിന് 3,857 ഡോളറിന് താഴേക്ക് പോയാല്‍ കൂടുതല്‍ വലിയ ഇടിവ് പ്രതീക്ഷിക്കാം എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. അങ്ങനെയെങ്കില്‍ ഔണ്‍സിന് 3,500 ഡോളര്‍ എന്ന നിലയിലായിരിക്കും അടുത്ത പ്രധാന പിന്തുണ നിലവാരം അനുഭവപ്പെടുക എന്നും കൗണ്‍സില്‍ പറഞ്ഞു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം, ജനുവരിയിലെ ഉയര്‍ന്ന നിരക്കില്‍ നിന്ന് ഏകദേശം 37 ശതമാനം ഇടിവാണ് ഈ നില സൂചിപ്പിക്കുന്നത്. അതേസമയം,…

Read Full News

‘ഒരു ഡമ്മി മുഖ്യമന്ത്രി’, വിജയെ കടന്നാക്രമിച്ച് സ്റ്റാലിൻ, ‘അഹങ്കാരം സർവ്വനാശത്തിലേക്ക് നയിക്കും’| ‘A Dummy Chief Minister’:MK Stalin Launches Scathing Attack on Vijay, Warns That Arrogance Will Lead to Ruin

India oi-Sajitha Gopie Published: Tuesday, August 4, 2026, 20:45 [IST] ചെന്നൈ: മകനും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി വിജയെ കടന്നാക്രമിച്ച് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍. വിജയേയും നടി തൃഷ കൃഷ്ണനേയും ചേര്‍ത്ത് അധിക്ഷേപ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഉദയനിധിയെ പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ചോദ്യം ചെയ്ത ശേഷം ഉദയനിധിയെ വൈകിട്ടോടെ പോലീസ് വിട്ടയച്ചു. കാവേരി വിഷയത്തില്‍…

Read Full News

തൃഷ രാഷ്ട്രീയത്തിലേക്ക്? മധുരയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു, വിജയ് ഒഴിഞ്ഞ സീറ്റില്‍ മല്‍സരിക്കുമോ | Trisha Entering Politics? Posters Appeared In Madurai; Will She Contest Seat Vacated By Vijay?

India oi-Ashif N Published: Tuesday, August 4, 2026, 20:01 [IST] ചെന്നൈ: ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയും അറസ്റ്റുമെല്ലാം വലിയ ചര്‍ച്ചയായിരിക്കെ, നടി തൃഷ രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് അഭ്യൂഹം. മുമ്പും ഈ ചര്‍ച്ചയുണ്ടായിരുന്നു എങ്കിലും നിഷേധിച്ച് തൃഷ രംഗത്തുവന്നിരുന്നു. മധുരയില്‍ പുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് കാരണം. രാഷ്ട്രീയവും പോസ്റ്ററില്‍ സൂചിപ്പിക്കുന്നുണ്ട്. മധുര ബസ് സ്റ്റാന്റ്, മീനാക്ഷി അമ്മന്‍ കോവില്‍ തുടങ്ങി ആള്‍ത്തിരക്കുള്ള ഭാഗങ്ങളില്‍ എല്ലാം തൃഷയുടെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. തൃഷ വെല്‍ഫെയര്‍…

Read Full News

കാലിക്കറ്റ് സര്‍വകലാശാലയില്‍ 21 ഒഴിവുകള്‍; ആകര്‍ഷകമായ ശമ്പളം, വേഗം അപേക്ഷിക്കൂ | Kozhikode Jobs: Apply Online for Teaching & Non-Teaching Posts In Calicut University, Details Inside

Jobs oi-Jithin TP Published: Tuesday, August 4, 2026, 19:33 [IST] കാലിക്കറ്റ് സര്‍വകലാശാല ടീച്ചിംഗ്, നോണ്‍-ടീച്ചിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 10.08.2026 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ 21 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തസ്തികകള്‍, പ്രായപരിധി, യോഗ്യത, ശമ്പളം എന്നിവയെ കുറിച്ച് വിശദമായി അറിയാം. അസിസ്റ്റന്റ് പ്രൊഫസര്‍ (ECE വിഭാഗം) ഈ തസ്തികയില്‍ രണ്ട് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തില്‍ എംഇ, എംടെകും (ഫസ്റ്റ് ക്ലാസ്,…

Read Full News

ലാന്‍ഡിംഗിന് തൊട്ടുമുമ്പ് ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ ഇന്ത്യ വിമാനം; 14 പേര്‍ക്ക് പരിക്ക് | Air India Flight from Phuket to Delhi Hit by Turbulence, Multiple Passengers Injured, Details Inside

India oi-Jithin TP Updated: Tuesday, August 4, 2026, 18:11 [IST] ലാന്‍ഡിംഗിന് തൊട്ടുമുമ്പ് ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ ഇന്ത്യ വിമാനം. ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ആകാശച്ചുഴിയില്‍പ്പെട്ട വിമാനത്തിന് ചെറിയ കേടുപാടുകളും സംഭവിച്ചു. എഐ379 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത് എന്ന് എയര്‍ഇന്ത്യ സ്ഥിരീകരിച്ചു. വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി ഇറങ്ങിയെന്നും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു. 134 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. നിലവില്‍ ആര്‍ക്കും ഗുരുതരമായ…

Read Full News