Headlines

വന്ദേഭാരത് കയറി നിര്‍മല സീതാരാമന്‍; യാത്ര ജയ്പൂരിലേക്ക്, ടിക്കറ്റ് നിരക്ക്, റൂട്ട്, സ്റ്റോപ്പ് അറിയാം | Nirmala Sitharaman Vande Bharat Travel Goes Viral; Delhi-Jaipur Vande Bharat Ticket Rate, Stops Details


Travel

oi-Ashif N

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ കയറി ജയ്പൂരിലേക്ക്. ബ്രിക്‌സ് രാജ്യങ്ങളുടെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ സംബന്ധിക്കുന്നതിനായിരുന്നു യാത്ര. ഇന്നും നാളെയുമാണ് ജയ്പൂരില്‍ യോഗം. യാത്രയുടെ ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. സഹയാത്രികരോടു സംസാരിക്കുന്നതും കുശലം ചോദിക്കുന്നതുമായ ചിത്രങ്ങലാണ് പങ്കുവച്ചത്.

മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി സംസാരിച്ചുവെന്ന് നിര്‍മല കുറിച്ചു. രാഷ്ട്രീയം, സാമ്പത്തിക രംഗം തുടങ്ങിയ കാര്യങ്ങളെല്ലാം വിഷയമായി എന്നും നിര്‍മല പറയുന്നു. അതേസമയം, ഇതോടെ ഡല്‍ഹി-ജയ്പൂര്‍ വന്ദേഭാരത് യാത്രയെ കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണം കൂടി എന്നതാണ് മറ്റൊരു കാര്യം. ഈ റൂട്ടിലെ വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്റ്റോപ്പ്, ടിക്കറ്റ് നിരക്ക് എന്നിവ അറിയാം…

Nirmala Sitharaman vande bharat delhi jaipur travel

ഡല്‍ഹി കന്റോണ്‍മെന്റ്, ഗുഡ്ഗാവ്, റിവാരി, അല്‍വാര്‍, ഗാന്ധിനഗര്‍ ജയ്പൂര്‍, ജയ്പൂര്‍ എന്നീ സ്റ്റേഷനുകളിലാണ് ഡല്‍ഹി-ജയ്പൂര്‍ വന്ദേഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പുള്ളത്. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസുണ്ട്. മൂന്ന് മണിക്കൂര്‍ 50 മിനുട്ടാണ് യാത്ര. രണ്ടു തരം കോച്ചുകളാണ് ട്രെയിനിലുള്ളത്. കോച്ചുകള്‍ക്ക് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകും.

എസി കോച്ചില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 750 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് കോച്ചില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 1486 രൂപയും നല്‍കണം. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. മന്ത്രിമാരെ പോലുള്ളവര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥരും കൂടെയുണ്ടാകും. രാജ്യത്ത് സര്‍വീസ് നടത്തുന്നതില്‍ അതിവേഗതയും സുരക്ഷയും കൂടുതലുള്ള ട്രെയിന്‍ ആണ് വന്ദേഭാരത്. ചില റൂട്ടുകളില്‍ വിമാനയാത്രയേക്കാള്‍ എളുപ്പം വന്ദേഭാരത് തിരഞ്ഞെടുക്കുന്നതാണ്.

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നിറഞ്ഞോടുന്നു

രാജ്യത്ത് ഒരു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ബംഗാളിലെ ഹൗറയില്‍ നിന്് അസമിലെ കമാഖ്യയിലേക്കാണിത്. കഴിഞ്ഞ ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം ഹൗറയില്‍ നിന്ന് കാമാഖ്യയിലേക്ക് പോകുന്ന ട്രെയിനില്‍ 126 ശതമാനം യാത്രക്കാരുണ്ട്. തിരിച്ചുള്ള സര്‍വീസില്‍ 103 ശതമാനം യാത്രക്കാരുണ്ട്. അതായത്, നിറഞ്ഞോടുകയാണ് ഈ ട്രെയിന്‍.

27575/27576 എന്നീ നമ്പറുകളിലുള്ള വന്ദേഭാരത് ആണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. 16 കോച്ചുകളാണുള്ളത്. മൊത്തം 13 സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 17നാണ് സര്‍വീസ് തുടങ്ങിയത്. മറ്റു ട്രെയിനുകളില്‍ പോകുന്നതിനേക്കാള്‍ ആറ് മണിക്കൂര്‍ ലാഭമാണ് വന്ദേഭാരത് സ്ലീപ്പറില്‍ യാത്ര ചെയ്യുന്നവര്‍ക്ക്. അടുത്ത വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സര്‍വീസ് ആരംഭിച്ചിട്ടില്ല. ബെംഗളൂരു-മുംബൈ റൂട്ടിലും സ്ലീപ്പര്‍ എത്തുമെന്ന് അറിയിപ്പുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *