ശ്രീകൃഷ്ണപുരം: സ്ത്രീകൾക്ക് സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും ഡ്രൈവിംഗ് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ഡ്രീംസ് ഡ്രൈവിംഗ് സ്കൂൾ ശ്രീകൃഷ്ണപുരത്ത് പ്രവർത്തനം ആരംഭിച്ചു. മാവുള്ളിപ്പറമ്പ് അയ്യപ്പക്ഷേത്രത്തിനു സമീപം (അമ്പാടി കനാൽ ) പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം ബഹു. ഒറ്റപ്പാലം എം.എൽ.എ അഡ്വ. കെ. പ്രേംകുമാർ നിർവഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ എം.എൽ.എയോടൊപ്പം വിവിധ വിശിഷ്ട വ്യക്തികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. സ്ത്രീകൾക്ക് പ്രത്യേകമായി ഡ്രൈവിംഗ് പരിശീലനം നൽകുന്നതിനൊപ്പം, നിലവിൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ പ്രായോഗിക ഡ്രൈവിംഗ് പരിശീലനം (Practice) നൽകുന്ന സൗകര്യവും ഡ്രീംസ് ഡ്രൈവിംഗ് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
ഡ്രൈവിംഗ് ലൈസൻസ് നേടിയിട്ടും വാഹനം ഓടിക്കുന്നതിൽ ആത്മവിശ്വാസക്കുറവുള്ളവർക്ക് പരിശീലകരുടെ മേൽനോട്ടത്തിൽ റോഡ് പരിശീലനം ഉൾപ്പെടെയുള്ള പ്രാക്ടീസ് ലഭ്യമാക്കുന്നതിലൂടെ കൂടുതൽ ആത്മവിശ്വാസത്തോടെ വാഹനം ഓടിക്കാൻ സഹായിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.
സ്ത്രീകൾക്ക് ഡ്രൈവിംഗ് രംഗത്ത് കൂടുതൽ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും കൈവരിക്കാൻ ഡ്രീംസ് ഡ്രൈവിംഗ് സ്കൂളിന്റെ പ്രവർത്തനം സഹായകരമാകുമെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഡ്രീംസ് ഡ്രൈവിംഗ് സ്കൂൾ
മാവുള്ളിപ്പറമ്പ് അയ്യപ്പക്ഷേത്രത്തിനു സമീപം (അമ്പാടി കനാൽ )
ശ്രീകൃഷ്ണപുരം, പാലക്കാട്
ഫോൺ: 8075155356, 7902818075