ശ്രീകൃഷ്ണപുരം: ആരോഗ്യപരിചരണ രംഗത്ത് പുതിയൊരു ചുവടുവെപ്പുമായി ശ്രീകൃഷ്ണപുരം ഷെഡ്ഡുംകുന്നിൽ Vita Medical Center Pvt. Ltd പ്രവർത്തനം ആരംഭിച്ചു .
KIMS അൽഷിഫാ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ സി.ഇ.ഒ പ്രിയൻ കെ.സി. മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ മാസ്റ്റർ X-Ray വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്തു.
ജനങ്ങൾക്ക് ഗുണമേന്മയുള്ളതും വിശ്വാസനീയവുമായ ആരോഗ്യസേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് Vita Medical Center പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. Casualty Medicine, Physiotherapy, Pharmacy, Laboratory, X-Ray, ECG തുടങ്ങിയ വിവിധ സേവനങ്ങൾ ഇവിടെ ലഭ്യമാകും.
പ്രവർത്തനമാരംഭിച്ച പുതിയ സ്ഥാപനത്തിലൂടെ പ്രദേശവാസികൾക്ക് അടിയന്തര ചികിത്സ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
“നല്ല ചികിത്സ, കരുതലോടെയുള്ള സമീപനം, വിശ്വാസമുള്ള സേവനം” എന്ന ആശയം മുൻനിർത്തിയാണ് Vita മെഡിക്കൽ സെന്റർ പ്രവർത്തിക്കുന്നത്.