Last Updated:
മാർച്ച് 28 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
ഈസ്റ്റർ ദിനത്തിലെ JEE പരീക്ഷയുടെ തീയതി മാറ്റേണ്ടവർ ഉടനടി ഇമെയിൽ അയക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനം പരിഗണിച്ച്, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും കത്തുകൾ അയച്ചിരുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി . ധർമ്മേന്ദ്ര പ്രധാൻ തന്നെ ഫോണിൽ ബന്ധപ്പെടുകയും, ഈസ്റ്റർ ദിനമായ ഏപ്രിൽ 5-ന് പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് തീയതി മാറ്റുന്നതിനായി അപേക്ഷിക്കാൻ അവസരം നൽകുമെന്ന് അറിയിക്കുകയും ചെയ്തതായി സുരേഷ്ഗോപി അറിയിച്ചു.
ഏപ്രിൽ 5-ലെ പരീക്ഷാ തീയതിയിൽ മാറ്റം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ വിവരങ്ങൾ jeemain.query@nta.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അടിയന്തരമായി അയക്കേണ്ടതാണെന്നും സുരേഷ്ഗോപി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മാർച്ച് 28 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വരുന്ന ഏപ്രിൽ 2 മുതൽ 10 വരെ നടക്കാനിരിക്കുന്ന JEE (Main) 2026 രണ്ടാം ഘട്ട പരീക്ഷകൾ ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള വിശുദ്ധ വാരത്തിലെ ഈസ്റ്റർ ഞായർ (ഏപ്രിൽ 5) ദിനത്തില് ഉൾപ്പെട്ടത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
ഈ വിഷയത്തിൽ അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനം പരിഗണിച്ച്, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിക്കും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമ്മേന്ദ്ര പ്രധാൻ ജിക്കും കത്തുകൾ അയച്ചിരുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമ്മേന്ദ്ര പ്രധാൻ ജി അല്പം മുൻപ് എന്നെ ഫോണിൽ ബന്ധപ്പെടുകയും, ഈസ്റ്റർ ദിനമായ ഏപ്രിൽ 5-ന് പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് തീയതി മാറ്റുന്നതിനായി അപേക്ഷിക്കാൻ അവസരം നൽകുമെന്ന് അറിയിക്കുകയും ചെയ്തു.
വിദ്യാർത്ഥികൾ ശ്രദ്ധിക്കുക:
ഏപ്രിൽ 5-ലെ പരീക്ഷാ തീയതിയിൽ മാറ്റം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ വിവരങ്ങൾ jeemain.query@nta.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അടിയന്തരമായി അയക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 28, 2026.
വിദ്യാർത്ഥികളുടെയും വിശ്വാസസമൂഹത്തിന്റെയും ആശങ്കകൾക്ക് പരിഹാരം കാണാൻ തയ്യാറായ കേന്ദ്ര സർക്കാരിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
Thiruvananthapuram,Kerala
