Headlines

ഒരു ചെറിയ കുട്ടിക്കളി; ഒരു വലിയ നഷ്ടം; അമ്മയുടെ ഐഫോണെടുത്ത് വെള്ളത്തിലേക്ക് ഒറ്റയേറ്;ഒരു കുറുമ്പന്റെ വീഡിയോ | Buzz News


Last Updated:

വീഡിയോയിൽ ബോട്ടിം​ഗിനിടെ കുഞ്ഞ് ഐഫോൺ കൈയിൽ പിടിച്ചിരിക്കുന്നതും തൊട്ടടുത്ത നിമിഷം അത് വെള്ളത്തിലേക്ക് എറിയുന്നതും കാണാം

News18
News18

ബോട്ട് യാത്രയ്ക്കിടെ അമ്മയുടെ ഐഫോൺ കായലിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ. ലക്ഷങ്ങൾ വിലമതിക്കുന്ന ഫോണാണ് കുഞ്ഞ് വെള്ളത്തിലേക്ക് എറിഞ്ഞത്. അമ്മ ഫോൺ പിടിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇത് എപ്പോൾ സംഭവിച്ചു എന്നതിനെ കുറിച്ചോ എവിടെയാണ് എന്നതിനെ കുറിച്ചോ വിവരമില്ല.

വീഡിയോയിൽ ബോട്ടിം​ഗിനിടെ കുഞ്ഞ് ഐഫോൺ കൈയിൽ പിടിച്ചിരിക്കുന്നതും തൊട്ടടുത്ത നിമിഷം അത് വെള്ളത്തിലേക്ക് എറിയുന്നതും കാണാം. കുട്ടിയുടെ പെട്ടെന്നുള്ള പ്രവർത്തിയും ഫോൺ വെള്ളത്തിലേക്ക് വീഴുന്നതും സോഷ്യൽ മീഡിയയിൽ വലിയ തരം​ഗമായി.

വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് ആളുകൾ രസകരമായ അഭിപ്രായങ്ങളാണ് പങ്കുവെച്ചത്. മറ്റുചിലർ കുട്ടി ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ബോട്ട് യാത്രകളിലെ സുരക്ഷാ മുൻകരുതലുകളെ കുറിച്ചും വീഡിയോ ചർച്ച ചെയ്യപ്പെട്ടു.

ഐഫോണുകൾ വാട്ടർ-റെസിസ്റ്റന്റ് ആയിരുന്നാലും, തടാകത്തിൽ വീണ ഫോൺ ഉടൻ തിരിച്ചെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഫോൺ ലഭിച്ചോ എന്നത് വ്യക്തമല്ല, വീഡിയോ വൈറൽ ട്രെൻഡായി തുടരുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/

ഒരു ചെറിയ കുട്ടിക്കളി; ഒരു വലിയ നഷ്ടം; അമ്മയുടെ ഐഫോണെടുത്ത് വെള്ളത്തിലേക്ക് ഒറ്റയേറ്;ഒരു കുറുമ്പന്റെ വീഡിയോ



Source link

Leave a Reply

Your email address will not be published. Required fields are marked *