പ്രോഗ്രാം ഹൈലൈറ്റ്സ്
1.യോഗ്യത: പ്ലസ് ടുവിൽ ഏത് സ്ട്രീം പഠിച്ചവർക്കും അപേക്ഷിക്കാം.
മത്സരമില്ലാത്ത പ്രവേശനം: എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള തീവ്രമായ ജെ.ഇ.ഇ മത്സരപ്പരീക്ഷകൾ ഈ കോഴ്സിന് ആവശ്യമില്ല.
2.ഫ്ലെക്സിബിലിറ്റി:
ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) അനുസൃതമായി ഒന്നിലധികം എൻട്രി-എക്സിറ്റ് ഓപ്ഷനുകൾ ലഭ്യമാണ്.
3.പ്രായപരിധിയില്ല:
20 വയസ്സുള്ളവർ മുതൽ 70 വയസ്സുള്ളവർ വരെ നിലവിൽ ഈ കോഴ്സിൽ പഠിക്കുന്നുണ്ട്.
4.കോഴ്സ് ഘടനയും പ്രത്യേകതകളും
പഠന താൽപ്പര്യമുള്ളവർക്ക് എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന ഈ പ്രോഗ്രാം നാല് ഘട്ടങ്ങളിലായാണ് വിഭജിച്ചിരിക്കുന്നത്:
a)ഫൗണ്ടേഷൻ പ്രോഗ്രാം
b)ഡിപ്ലോമ പ്രോഗ്രാം
c)ബിരുദ പ്രോഗ്രാം (BSc)
d)ബിരുദ പ്രോഗ്രാം (BS)
വിദ്യാർത്ഥികൾക്ക് തങ്ങൾ പൂർത്തിയാക്കിയ ലെവലുകൾക്ക് അനുസരിച്ച് സർട്ടിഫിക്കറ്റോ, ഡിപ്ലോമയോ, ബിരുദമോ നേടി ഏതു സമയത്തും കോഴ്സിൽ നിന്ന് പുറത്തുകടക്കാനുള്ള (Exit Option) സൗകര്യമുണ്ട്. കൂടാതെ, മറ്റ് റെഗുലർ ഡിഗ്രി (B.Tech, BSc മുതലായവ) ചെയ്യുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഈ കോഴ്സ് സമാന്തരമായി ചെയ്യാവുന്നതാണ്.
ഫീസ് ഇളവുകളും സ്കോളർഷിപ്പുകളും
BS കോഴ്സ് പൂർത്തിയാക്കാൻ സാധാരണ ഗതിയിൽ 3.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് ചെലവ് വരുന്നത്. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഐ.ഐ.ടി മദ്രാസ് വലിയ ആനുകൂല്യങ്ങൾ നൽകുന്നു.കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 75% വരെ ഫീസ് ഇളവ് ലഭിക്കും.അർഹരായ വിദ്യാർത്ഥികൾക്ക് ഏകദേശം 60,000 രൂപ ചെലവിൽ ബിരുദം പൂർത്തിയാക്കാം.
അവസാന തീയതി:
കോഴ്സ് ഘടന
അപേക്ഷ സമർപ്പണത്തിന്
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)