Headlines

CPAS| സെന്റർ ഫോർ പ്രൊഫഷണൽ അഡ്വാൻസ്ഡ് സ്റ്റഡീസിൽ BSc നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകൾക്ക് അപേക്ഷിക്കാം | കരിയർ വാർത്ത


ഓരോ സെൻ്ററിലേയും, സീറ്റുകളുടെ പകുതി ഭാഗം സിപാസിന്റെ വെബ്‌സൈറ്റ് വഴിയും ബാക്കി പകുതി സീറ്റുകൾ എൽബിഎസ് (LBS) വഴിയുമാണ് നികത്തുന്നത്. അതിനാൽ വിദ്യാർത്ഥികൾക്ക് രണ്ട് വഴിയിലൂടെയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്രവേശനവുമായ ബന്ധപ്പെട്ട ആശയവിനിമയത്തിന് ഉപയോഗിക്കുമെന്നതിനാൽ,

അപേക്ഷസമർപ്പണ സമയത്ത് നൽകുന്ന ഫോൺ നമ്പർ, ഇമെയിൽ ഐഡി, അക്കാദമിക് വിവരങ്ങൾ എന്നിവ തെറ്റുകൂടാതെ രേഖപ്പെടുത്തണം.

ലഭ്യമായ കോഴ്സുകൾ

1.ബിഎസ്‌സി നഴ്‌സിംഗിന്

2.ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി

3.ബിഎസ്‌സി എംഎൽടി

4. ബിഎസ്‌സി മെഡിക്കൽ മൈക്രോബയോളജി

5 .ബി.ഫാം

അടിസ്ഥാന യോഗ്യത

അപേക്ഷകർ, പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തത്തിൽ 50% മാർക്ക് നേടി വിജയിച്ചവരായിരിക്കണം. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ഫിസിക്സ് , കെമിസ്ട്രി, ബയോളജി വിഷയങ്ങളുടെ മാർക്കിന്റെ (ആകെ 600 മാർക്ക്) അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

പ്രാദേശിക സംവരണം (Regional Reservation)

സിപാസിന്റെ പുതുപ്പള്ളി, നെടുങ്കണ്ടം, പാലാ, മണിമലക്കുന്ന് എന്നീ നാല് സെന്ററുകളുടെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലോ മുൻസിപ്പാലിറ്റികളിലോ താമസിക്കുന്ന വിദ്യാർത്ഥികൾക്ക്, പ്രവേശനത്തിന് 10%  വെയിറ്റേജ് മാർക്ക് ലഭിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കുന്നതിനായി വില്ലേജ് ഓഫീസറിൽ നിന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (ജനിച്ച വില്ലേജ്, താലൂക്ക്, ജില്ല എന്നിവ വ്യക്തമാക്കുന്നത്) അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഇക്കാര്യത്തിനായി, എസ്എസ്എൽസി സർട്ടിഫിക്കറ്റ്  പരിഗണിക്കുന്നതല്ല.

അപേക്ഷാ ഫീസ്

ജനറൽ വിഭാഗക്കാർക്ക്, 800/- രൂപയും എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 400/- രൂപയും

എൻആർഐ (NRI)വിഭാഗക്കാർക്ക്  2500/- രൂപയുമാണ്, അപേക്ഷാഫീസ്.എൻആർഐ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ പ്രത്യേകമായി ഫീസ് അടച്ച് അപേക്ഷിക്കണം. പാസ്‌പോർട്ട്, വിസ കോപ്പികൾ (എംബസി സാക്ഷ്യപ്പെടുത്തിയത്), റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ്, സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. സ്പോൺസർ നാട്ടിലുണ്ടെങ്കിൽ 200 രൂപയുടെ മുദ്രപത്രത്തിൽ നോട്ടറി സാക്ഷ്യപ്പെടുത്തിയ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റും, നാട്ടിലില്ലെങ്കിൽ വെള്ളക്കടലാസിൽ തയ്യാറാക്കി എംബസി അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റും നൽകണം.കൂടാതെ എൻസിസി, എൻഎസ്എസ്, എക്സ്-സർവീസ്മാൻ, ഭിന്നശേഷി വിഭാഗങ്ങളിലുള്ളവർക്ക് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള സംവരണവും വെയിറ്റേജും ലഭിക്കുന്നതാണ്.

പ്രവേശനം ലഭിക്കുന്ന എസ്‌സി (SC), എസ്ടി (ST), ഒഇസി (OEC), ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് വഴി ഫീസ് ആനുകൂല്യം ലഭിക്കുന്നതിനാൽ പഠനം സൗജന്യമായിരിക്കും. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ അർഹരായ വിദ്യാർത്ഥികൾക്ക് റിസർവേഷൻ ആനുകൂല്യങ്ങളും ഫീസ് ഇളവുകളും ലഭിക്കുന്നതാണ്. അവർ നിർബന്ധമായും അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതുണ്ട്.

അപേക്ഷാ സമർപ്പണത്തിനും വിശദവിവരങ്ങൾക്കും

തയാറാക്കിയത്ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)



Source link

Leave a Reply

Your email address will not be published. Required fields are marked *