പ്ലാസ്റ്റിക് കറന്‍സി വരുന്നു; ആദ്യം എത്തുന്നത് 10, 20 നോട്ടുകള്‍, പേപ്പര്‍ നോട്ട് ഒഴിവാക്കാന്‍ കാരണം ഇതാണ് | Plastic Currency Coming; 10, 20 Notes Will Arrive First, Here Is Why Phasing Out Paper Notes
India oi-Ashif N Published: Saturday, July 18, 2026, 13:55 [IST] ഇന്ത്യ പേപ്പര്‍ കറന്‍സി ഒഴിവാക്കാന്‍ ശ്രമം തുടങ്ങി. പോളിമര്‍ നോട്ടുകളാണ് പകരം വരുന്നത്. ആദ്യം 10, 20 രൂപയുടെ നോട്ടുകളാണ് പുറത്തിറക്കുക. ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണം അറിഞ്ഞ ശേഷം വലിയ നോട്ടുകളിലേക്ക് കടക്കും. പോളിമര്‍ ഷീറ്റുകള്‍ ലഭിക്കുന്നതിന് ആഗോള തലത്തില്‍ താല്‍പ്പര്യ പത്രം ക്ഷണിച്ചിരിക്കുകയാണ് ആര്‍ബിഐയുടെ പ്രിന്റിങ് വിഭാഗമായ ബിആര്‍ബിഎന്‍എംആര്‍എല്‍. പരിചയ സമ്പത്തുള്ള കമ്പനികള്‍ക്ക് ഓഗസ്റ്റ് 18 വരെ താല്‍പര്യം അറിയിക്കാന്‍ സമയം…