രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത് സിജെപി, ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി | CJP Calls For Nationwide Protests; Strict Restrictions Imposed In Delhi, 17 Metro Stations Closed
India oi-Nidhin Illikkambath Published: Friday, July 24, 2026, 9:31 [IST] ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. “ഒരു ജില്ല, ഒരു ദിവസം, ഒരു ആവശ്യം” എന്ന മുദ്രാവാക്യത്തോടെയാണ് രാജ്യത്തെ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ന് കേന്ദ്രമന്ത്രിമാരുമായി പാർട്ടി നേതാക്കൾ കൂടിക്കാഴ്‌ച നടത്തുമെന്നും സർക്കാർ പരീക്ഷാ പരിഷ്‌കാരങ്ങൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെങ്കിലും ധർമേന്ദ്ര പ്രധാൻ…