Assam reels under devastating floods, death toll rises to 66.| പ്രളയ ദുരിതത്തിൽ വലഞ്ഞ് അസ്സം, മരണപ്പെട്ടവരുടെ എണ്ണം 66 ആയി
India oi-Sajitha Gopie Published: Sunday, July 26, 2026, 19:57 [IST] ഗുവാഹട്ടി: അസ്സമില്‍ പ്രളയദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. സംസ്ഥാനത്തെ 6 ജില്ലകളിലായി 6.55 ലക്ഷത്തോളം പേരാണ് പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നത്. ശനിയാഴ്ച നാല് പേരാണ് മരണപ്പെട്ടത്. അസ്സം സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 3 പേര് ശിവസാഗറിലും ഒരാള്‍ ഷരൈഡിയോയിലുമാണ് മരണപ്പെട്ടത്. ഷരൈഡിയോ, ശിവസാഗര്‍, ദിബ്രുഗട്ട്, ഗോലാഘട്ട്, ജോര്‍ഘട്ട്, നാഗാവ് എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ശിവസാഗറില്‍ മാത്രം…