പൊന്ന് പറപറക്കും… സ്വര്‍ണവില 1.60 ലക്ഷത്തിലേക്ക്..; കാരണമാകുക ഈ അഞ്ച് ഘടകങ്ങള്‍ | Gold Rate Prediction: These Fice Key Factors That Could Push Gold Prices to Rs 1.60 Lakh, Check Details Inside
India oi-Jithin TP Published: Saturday, September 5, 2026, 9:00 [IST] സ്വര്‍ണവിലയില്‍ നേരിയ ചാഞ്ചാട്ടം പ്രകടമായ ദിവസമായിരുന്നു ഇന്നലെ. വെള്ളിയാഴ്ച കോമെക്‌സ് ഫ്യൂച്ചേഴ്‌സ് സ്വര്‍ണവില ഔണ്‍സിന് 4,413 ഡോളറിന് താഴേക്ക് താഴ്‌ന്നെങ്കിലും, പിന്നീട് നഷ്ടം നികത്തി 4,470 ഡോളര്‍ എന്ന നിലയിലേക്ക് തിരിച്ചെത്തി. ഇത് മുന്‍ ദിവസത്തെ ക്ലോസിംഗ് നിരക്കിനേക്കാള്‍ 1.54 ശതമാനം കുറവാണ്. അതുപോലെ, ആഭ്യന്തര വിപണിയില്‍ എംസിഎക്‌സ് സ്‌പോട്ട് സ്വര്‍ണവില 10 ഗ്രാമിന് 1,54,425 രൂപയായി കുറഞ്ഞു. ഈ ആഴ്ച സ്വര്‍ണവിലയില്‍…