‘അയാളെ എടാപോടാന്നാണ് ഞാൻ വിളിക്കാറ്, പക്ഷേ സെറ്റിൽ സാറെന്ന് മാത്രമേ വിളിക്കൂ, അത് സോപ്പിടാനല്ല’: വിജയരാഘവൻ | സിനിമാ വാർത്ത
Last Updated:Aug 01, 2026 1:01 PM IST തന്റെ സുഹൃത്തുകൂടിയായ സംവിധായകൻ ജോഷിയെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം News18 സംവിധായകന്മാരെ താൻ പേരെടുത്ത് വിളിക്കാറില്ലെന്ന് തുറന്നുപറഞ്ഞ് നടൻ വിജയരാഘവൻ. തന്റെ സുഹൃത്തുകൂടിയായ സംവിധായകൻ ജോഷിയെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. “ജോഷിയും ഞാനും സുഹൃത്തുക്കളാണ്. ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഞങ്ങൾ ഒന്നിച്ച് പഠിച്ചതാണ്. എടാപോടാ എന്ന ബന്ധമാണ്. ഞാനൊക്കെ ഭയങ്കര അലമ്പായിരുന്നു. പക്ഷേ, ജോഷി അതൊക്കെ കണ്ട് പുറകെ…