Weekly Horoscope: Household wealth will increase, you may start a new business, and your long-cherished plans are likely to come true.| വാരഫലം: വീട്ടിലെ സമ്പത്ത് വർധിക്കും, പുതിയ ബിസിനസ്സ് തുടങ്ങും, വിചാരിക്കുന്ന കാര്യങ്ങള്‍ നടക്കും
Astrology oi-Sajitha Gopie Published: Saturday, August 1, 2026, 9:59 [IST] മേടക്കൂറ് അവിചാരിതമായ ചില നേട്ടങ്ങള്‍ കൈവരും. നിങ്ങളുടെ ജീവിതത്തില്‍ അടിസ്ഥാനപരമായ പലവിധ മാറ്റങ്ങളും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. ഏതു കാര്യത്തിലും ഭാഗ്യങ്ങള്‍ അനുകൂലമായി വരുന്നതാണ്. പുതിയ ബിസിനസ്സുകള്‍ തുടങ്ങും. ഗൃഹവാഹനാദികള്‍ സ്വന്തമാകുവാന്‍ സാധിക്കും. വിചാരിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കുന്നതാണ്. ഭാഗ്യാനുഭവങ്ങള്‍ അനുകൂലമായി വരുന്നതിന് സ്വഗൃഹത്തില്‍ ഒരു നവഗ്രഹശാന്തിബലി നടത്തുക. ഇടവക്കൂറ് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടക്കുന്നതാണ്. സ്വപ്രയത്‌നത്താല്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സാധിക്കും….