കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസ് നഷ്ടമായ സംഭവം; പുനഃപരീക്ഷ ഏപ്രിൽ ഏഴിന്| kerala university mba answer sheet lost re-examination to be held on April 7 | കരിയർ വാർത്ത
Last Updated:Apr 01, 2025 2:57 PM IST മൂല്യനിര്‍ണയം നടത്താന്‍ ഒരു അധ്യാപകന് നല്‍കിയ ‘പ്രൊജക്ട് ഫിനാന്‍സ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. അഞ്ച് കോളേജുകളിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടവയിലുണ്ട് News18 തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ 71 വിദ്യാർത്ഥികളുടെ പരീക്ഷ ഏപ്രില്‍ ഏഴിന് നടക്കും. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷ എഴുതാന്‍ അസൗകര്യം ഉള്ളവര്‍ക്ക് 22…