Last Updated:
ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് പരമാവധി പ്രായപരിധി 28 വയസ്സാണ്
ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർ, ഗവേഷണം എന്നിവയ്ക്കുള്ള യോഗ്യത പരീക്ഷയായ CSIR UGC NET – 2025ന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 24 വരെയാണ്, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനവസരം. പരീക്ഷാർത്ഥികൾ M.Sc/MS/MTech ബിരുദധാരികളായിരിയ്ക്കണം. ഫിസിക്കൽ സയൻസസ്, ലൈഫ് സയൻസസ്, എർത്ത് സയൻസസ്, എഞ്ചിനീയറിംഗ് പോലുള്ള വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ (സംവരണ വിഭാഗങ്ങൾക്ക് 50%) തത്തുല്യ ബിരുദമുള്ളവരോ , ഇൻ്റഗ്രേറ്റഡ് ബിഎസ്-എംഎസ്, നാല് വർഷത്തെ ബിഎസ് ബിരുദം, ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരോ ആയിരിയ്ക്കണം.
ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് പരമാവധി പ്രായപരിധി 28 വയസ്സാണ്. എന്നാൽ നിർദ്ദിഷ്ട വിഭാഗക്കാർക്ക് (SC/ST/OBC/PwD/Women/ transgender) 5 വർഷം ഇളവുണ്ട്. ലക്ചർഷിപ്പ്/അസിസ്റ്റൻ്റ് പ്രൊഫസറിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയില്ല നിർദിഷ്ട വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രായത്തിൽ ഇളവുകളുണ്ട്.
ജനറൽ വിഭാഗക്കാർക്ക്,1150/- രൂപയും ജനറൽ-ഇഡബ്ല്യുഎസ് / ഒബിസി-എൻസിഎൽ വിഭാഗക്കാർക്ക് 600/- രൂപയുമാണ് അപേക്ഷാ ഫീസ്.SC/ST/ PwD/Transgender വിഭാഗക്കാർ 325/- രൂപ അടച്ചാൽ മതിയാകും.
https://nta.ac.in/
Thiruvananthapuram,Kerala
