Last Updated:
ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരാകുന്നുവെന്ന് കരുതി ആയിരക്കണക്കിന് ആരാധകരാണ് ഫഞ്ചാൽ കത്തീഡ്രലിന് മുന്നിൽ തടിച്ചുകൂടിയത്
ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാഡോയുടെ വിവാഹമാണെന്ന് കരുതി പള്ളിയിൽ എത്തിയത് രണ്ടായിരത്തിലധികം ആരാധകർ. കഴിഞ്ഞ ദിവസം പോർച്ചുഗലിലെ മഡെയ്‌റയിൽ നടന്ന ഒരു വിവാഹച്ചടങ്ങിലാണ് ആരാധകർ പറന്നെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും പ്രതികരിച്ചതോടെ വീഡിയോ വൻ ഹിറ്റായിമാറി. ചിരിക്കുന്ന ഇമോജി പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രതികരണം.
