Headlines

സ്വര്‍ണവില കുറഞ്ഞു; വന്‍ കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണം, ഇന്നത്തെ പവന്‍ വില അറിയാം | Gold Rate Fall Today In Kerala; Here What Are The Reason To Reduce Price Suddenly Amid Rising


Kerala

oi-Ashif N

കൊച്ചി: നാലു ദിവസത്തിനിടെ 6000 രൂപയില്‍ അധികം വര്‍ധിച്ച് വലിയ കുതിപ്പ് നടത്തിയ സ്വര്‍ണം ഇന്ന് ബ്രേക്കിട്ട് റിവേഴ്‌സ് ഗിയര്‍ എടുത്തു. നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് എങ്കിലും ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷയാണ്. സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് പണിക്കൂലിയും നികുതിയും കണക്കാക്കുക. അതുകൊണ്ടുതന്നെ സ്വര്‍ണവിലയിലെ കുറവിന് ആനുപാതികമായി അനുബന്ധ ചെലവും കുറയും.

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം വീണ്ടും രൂക്ഷമായേക്കാമെന്ന സൂചന കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ മുന്നേറ്റമുണ്ടായി. ഡോളര്‍ സൂചികയും കുതിച്ചു. ഇതാണ് സ്വര്‍ണവില കുറയാന്‍ ഒരു കാരണം. എങ്കിലും ഇതേ രീതി ഇനിയും തുടരണം എന്നില്ല. കാരണം യുദ്ധത്തിന് താല്‍പ്പര്യമില്ലെന്നാണ് ട്രംപ് ഇപ്പോള്‍ പറയുന്നത്…

gold price kerala august10

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 111440 രൂപയാണ് വില. 280 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 13930 രൂപയാണ് നല്‍കേണ്ടത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11445 രൂപയും പവന് 91560 രൂപയും നല്‍കണം. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 245 രൂപയില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് നേരിയ ഇടിവ് വന്ന് 4325 ഡോളറിലെത്തി.

അതേസമയം, കേരളത്തില്‍ 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8915 രൂപയും പവന് 71320 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5750 രൂപയും പവന് 46000 രൂപയും നല്‍കണം. ഈ കാരറ്റുകളില്‍ ആഭരണം മാത്രമേ കിട്ടൂ. ഇവ ബാങ്ക് ലോണ്‍ എടുക്കുന്നതിന് ഈടായി സ്വീകരിക്കില്ല. ഉപഭോക്താവ് തിരിച്ചു വില്‍ക്കുന്ന വേളയില്‍ ഈ കാരറ്റ് സ്വര്‍ണത്തിന്റെ മൂല്യമേ കിട്ടൂ.

ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 85 ഡോളറിലേക്ക് അടുക്കുകയാണ്. ഹോര്‍മുസ് തുറക്കില്ല എന്ന ഇറാന്റെ പ്രസ്താവനയാണ് വില കൂടാന്‍ കാരണം. ഇതോടെ ഡോളര്‍ സൂചിക വീണ്ടും 100ലേക്ക് അടുക്കാന്‍ തുടങ്ങി. രൂപയുടെ മൂല്യം അല്‍പ്പം ഇടിഞ്ഞ് 95.23 ആയി. ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 105600 രൂപയും കൂടി വില 111720 രൂപയുമാണ്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ചുരുങ്ങിയത് 1.20 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ചേര്‍ത്താണിത്. ആഭരണം വാങ്ങുന്ന വേളയില്‍ പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താവ് വില പേശേണ്ടി വരും. ഡിസൈന്‍ കുറവുള്ള ആഭരണങ്ങള്‍ക്ക് വലിയ പണിക്കൂലി നല്‍കേണ്ടതില്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *