Last Updated:
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായതുകൊണ്ട് തന്നെ, വലിയ പ്ലേസ്മെൻ്റ് സാധ്യതയുണ്ട്
യുപിയിലെ വാരാണസിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജിയിലെ ടെക്സ്റ്റൈൽ പ്രോസസിങ്ങിൽ നടത്തുന്ന പോസ്റ്റ് ഡിപ്ലോമ കോഴ്സിലേയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാനവസരം. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായതുകൊണ്ട് തന്നെ, വലിയ പ്ലേസ്മെൻ്റ് സാധ്യതയുണ്ട്. സയൻസ് വിഷയങ്ങളിൽ ബിരുദമുള്ളവർക്കും ഹാൻഡ് ലും ടെക്നോളജിയിൽ മൂന്നു വർഷ ഡിപ്ലോമയുള്ളവർക്കുമാണ് അവസരം. യോഗ്യത പരീക്ഷയെ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഒ.ബി.സി/എസ്.സി/എസ്.ടി/ഇ.ഡബ്ലിയു.എസ് വിഭാഗങ്ങൾക്ക് സംവരണമുണ്ട്. നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷയോടൊപ്പം, യോഗ്യതാ പരീക്ഷാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, കമ്യൂണിറ്റിസർട്ടിഫിക്കറ്റ്, ടി.സി എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഉണ്ടായിരിക്കണം.യോഗ്യതാ പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കി കൗൺസലിങ് നടത്തിയാണ് പ്രവേശനം .
The Director, Indian Institute of Handloom Technology, Chowkaghat, Varanasi-221002 (UP), Phone: 0542-2203833.
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
Varanasi [Benares],Varanasi,Uttar Pradesh
Jun 06, 2025 10:11 AM IST
