Headlines

‘പത്തുവയസ്സുകാരനെ മമ്മൂട്ടി ഓടിച്ച കോണ്ടസ ഇടിച്ചുതെറിപ്പിച്ച കഥ സൊല്ലട്ടുമാ?’ | Buzz News


ഒരു കോൺവെന്റ് സ്കൂളിന് മുന്നിൽ വെച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന പത്തുവയസ്സുകാരനെ മമ്മൂട്ടി ഓടിച്ച കാർ ഇടിക്കുകയായിരുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ മുൻ സീറ്റിലുണ്ടായിരുന്ന തന്റെ തല കാറിന്റെ ഗ്ലാസിലിടിച്ചുവെന്നും, തുടർന്ന് മമ്മൂട്ടി പുറത്തിറങ്ങിയെന്നും അദ്ദേഹം ഓർക്കുന്നു. അപകടം കണ്ട് പ്രദേശവാസികൾ അക്രമാസക്തരായി കാറ് തല്ലിപ്പൊളിക്കുമെന്നാണ് താൻ കരുതിയത്.

എന്നാൽ, കാറിലിടിച്ച് റോഡരികിലെ കാനയിലേക്ക് തെറിച്ചുവീണ കുട്ടി ചിരിച്ചുകൊണ്ടാണ് എഴുന്നേറ്റത്. കുട്ടിയുടെ ട്രൗസറിന്റെ പോക്കറ്റിൽ രണ്ട് ക്രിക്കറ്റ് ബോളുകൾ ഉണ്ടായിരുന്നതിനാൽ ഇടിയുടെ ആഘാതം ബോൾ താങ്ങുകയും കുട്ടി സുരക്ഷിതമായി ചെടികൾക്കിടയിലേക്ക് വീഴുകയുമായിരുന്നു. പടത്തിലെ സ്റ്റണ്ട് സീൻ പോലെയാണെന്ന് പറഞ്ഞ് സ്കൂളിലെ സെക്യൂരിറ്റി ചീഫ് മമ്മൂട്ടിക്ക് കൈകൊടുക്കുകയും ചെയ്തു.

ഇതും വായിക്കുക: ബ്രാന്‍ഡ് അംബാസഡറായി മമ്മൂട്ടി; റോഡ് അപകടമരണങ്ങള്‍ കുറയ്ക്കാന്‍ കേരള റോഡ് സേഫ്റ്റി മിഷന്‍; പ്രഖ്യാപനം 15ന്

വണ്ടിയിൽ തിരികെ കയറിയ മമ്മൂട്ടി “നീ പേടിച്ചു പോയോ?” എന്ന് ചോദിച്ചപ്പോൾ, “കൂടെയിരുന്ന എന്നെ ഡ്രൈവറാണെന്ന് കരുതി ആളുകൾ കൈകാര്യം ചെയ്യുമോ എന്ന് ഭയന്നു” എന്ന് മറുപടി നൽകിയതും, “ഈ കോസ്റ്റ്യൂമിൽ നിനക്ക് ഡ്രൈവർ ലുക്ക് ഉണ്ട്” എന്ന് മമ്മൂട്ടി തമാശയായി പറഞ്ഞതും അദ്ദേഹം പങ്കുവെച്ചു. തമിഴ്നാട്ടുകാർ പയ്യനെയും കൂട്ടി പിന്നാലെ വരുന്നുണ്ടോ എന്ന് കോയമ്പത്തൂർ എത്തുന്നത് വരെ താൻ തിരിഞ്ഞുനോക്കിക്കൊണ്ടേയിരുന്നുവെന്നും വി കെ ശ്രീരാമൻ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഏതാണ്ടൊരു നാല്പതുകൊല്ലം മുമ്പ് നടന്ന കഥ, അല്ല സംഭവമാണ്.

പവിത്രൻ്റെ ഉത്തരം സിനിമ ഊട്ടിയിൽ നടക്കുന്ന കാലത്ത് മമ്മൂട്ടി തൻ്റെ വിഖ്യാതമായ 369 ാം നമ്പർ കോണ്ടസ്സയോടിച്ചു മലയിറങ്ങുകയായിരുന്നു. ഒരു കോൺവെൻ്റ് സ്‌കൂളിൻ്റെ മുന്നിൽ വെച്ച് റോഡു മുറിച്ച് ബസ്സിൽ കയറാനോടിയ പത്തു വയസ്സുകാരനെ കോണ്ടസ ഇടിച്ചു തെറിപ്പിക്കുന്നു. പെട്ടന്നു ബ്രേക്ക് ചെയ്തപ്പോൾ മുൻ സീറ്റിലിരുന്ന എൻ്റെ തല ഗ്ലാസിൽ ചെന്നിടിക്കുന്നു.

മമ്മൂട്ടി ചാടിയിറങ്ങുന്നു.

പിന്നാലെ നെറ്റി തടവി ഞാനും.

തമിഴ് ശിങ്കങ്ങൾ അക്രമാസക്തരായി കാറു തല്ലിപ്പൊളിക്കുമെന്നും

ഞങ്ങളെ കൈകാര്യം ചെയ്യുമെന്നുമൊക്കെ ആണ് ഞാൻ കണക്കുകൂട്ടിയത്.

പക്ഷെ, കണ്ടത് മറ്റൊന്നാണ്.

കാറിടിച്ച് റോഡരികിലെ കാനയിലേക്ക് തെറിച്ച കുട്ടിയെ പൊക്കിപ്പിടിച്ച് ഒരാൾ മുന്നിലും കൂട്ടം പിന്നിലുമായി വരുന്നു.

ഇടികൊണ്ട് തെറിച്ച കുളന്തൈ ചിരിക്കുന്നു.

കോട്ടും തലേക്കെട്ടും വീരപ്പൻ മീശയുമുള്ള തലൈവർ പറഞ്ഞതിൻ്റെ സാരം ഇതാണ്.

മൂപ്പരാണ് സ്‌കൂളിൻ്റെ സെക്യുരിറ്റി ചീഫ് .

‘ കാറിൻ്റെ ഇടി കൊണ്ടത് പയ്യൻ്റെ വലതുകാലിൻ്റെ തുടയിലാണ്. കൃത്യം ട്രൗസ്സേഴ്‌സിൻ്റെ പോക്കറ്റിൽ പയ്യൻ രണ്ടു കൃക്കറ്റ് ബോളുകൾ കുത്തി നിറച്ചു വെച്ചിരുന്ന സ്ഥലത്താണ് ഇടി. പയ്യൻ സ്മൂത്തായി കാനക്കു മേലെയുള്ള വള്ളിപ്പടർപ്പിലേക്കു വീഴുന്നു, സർക്കസ്സിലെ കളിക്കാർ നെറ്റിലേക്കു വീഴും പോലെ.

” പാർത്താൽ എന്നമോ പെരിയ ആക്സിഡൻ്റ് ആനാ , യാർക്കും ഒണ്ണും ആഹലെ. പടത്തിലെ സ്റ്റണ്ട് സീൻ മാതിരി. പെരിയവരേ നീങ്ക താൻ ഹീറോ കൊട് കൈ”

മീശക്കാരൻ കൈ നീട്ടി.

ഹീറോ ഹസ്തം ദാനം ചെയ്തു.

“നീ പേടിച്ചു പോയോ?”

തിരിച്ചു വണ്ടിയിൽ കയറിയ ശേഷം

മമ്മൂട്ടി എന്നോടു ചോദിച്ചു .

” നിങ്ങളെ അവര് ഒഴിവാക്കിയിട്ട് എൻ്റെ നേരെ വന്ന് ഡായ് ഡ്രൈവർ സോമ്പേരി, നീ എത്ക്ക് പക്കത്തില് ഉക്കാരന്ത്ട്ട് ഇറ്ക്ക്. റോഡില് കുളന്തെകൾ ഇര്ക്ക് മെതുവാ വണ്ടി ഓട്ടണം എൻ്റ് സൊല്ലിക്കൊടുക്ക വേണ്ടിയതു താനേ എന്നും പറഞ്ഞ് എന്നെ കൈകാര്യം ചെയ്തേക്കുമോ എന്ന ഒരു പേടി ഉണ്ടാവാതിരുന്നില്ല”

” ശരിയാ ഈ കോസ്റ്റ്യു മിൽ നിനക്കൊരു ഡ്രൈവർ ലുക്ക് ഉണ്ട്.”

കോയമ്പത്തൂരെത്തും വരെ ഞാൻ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.

അണ്ണാച്ചിമാർ ഇടി കൊണ്ട പയ്യനേയും കൂട്ടി ജാഥയായി വരുന്നുണ്ടോ എന്ന്.



Source link

Leave a Reply

Your email address will not be published. Required fields are marked *