‘പ്രകാശൻ’ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലെത്തുക. വിനയ് ഫോർട്ട് ‘ചന്ദ്രൻ’, മഞ്ജു പിള്ള ‘ലക്ഷ്മി’ എന്നീ കഥാപാത്രങ്ങളായും എത്തുന്ന ചിത്രത്തിൽ, ദേവരാജ്, ടിസ് തോമസ്, ഡോ. വൃന്ദ മേനോൻ, ഭാനുമതി, അനഘ നാരായൺ, ജാഫർ ഇടുക്കി, ദിവ്യ എം. നായർ, നന്ദു, തെസ്നി ഖാൻ, നോബി, കൃഷ്ണപ്രഭ, സന്തോഷ് ത്രിവിക്രമൻ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു.
സജി വെഞ്ഞാറമൂട്, ഷാജു ശ്രീധർ, ഉണ്ണി നായർ, ഹരീഷ് കുമാർ, സുനിൽ കുമാർ, റിയാസ് മറിമായം, അനൂപ്, ചന്ദ്രമോഹൻ പിള്ള, ചിറ്റയം ഗോപകുമാർ, വിജയ് മേനോൻ, വിജീഷ്, ബിലാസ് ചന്ദ്രൻ, പ്രശാന്ത് പി. അലക്സാണ്ടർ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.
ദിലീപ് നായകനായ ‘നീക്കം’ എന്ന ചിത്രത്തിന് ശേഷം ജഗൻ ഷാജി കൈലാസ് ഒരുക്കുന്ന സിനിമയാണിത്.
ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്: സൂരജ് ഇ.എസ്., സംഗീതം: ഇലക്ട്രോണിക് കിളി, കലാസംവിധാനം: മഹേഷ്, വസ്ത്രാലങ്കാരം: വെങ്കിട്ട് സുനിൽ, മേക്കപ്പ്: ജയൻ പൂങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, പ്രൊഡക്ഷൻ മാനേജർ: അനിൽ അൻസാദ്, പ്രൊജക്റ്റ് ഡിസൈനർ: എൻ.എസ്. രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല, മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി.ആർ.ഒ: വാഴൂർ ജോസ്, ഐശ്വര്യ രാജ്.
Summary: Production has commenced on a new film starring Suraj Venjaramoodu in the lead role. The film is directed by Jagan Shaji Kailas. Presented by Wow Cinemas, the project is being produced in association with Vilasini Cinemas. Santhosh Thrikraman and Suraj Venjaramoodu are jointly producing the film