Last Updated:
സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പി.എം. യശസ്വി (PM-YASASVI) ഒ.ബി.സി. / ഇ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസരം.
നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി മൈനോരിറ്റി സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവരും മറ്റ് ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ലഭിക്കാത്തവരുമായ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
യോഗ്യരായ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് പോർട്ടൽ വഴി ജൂലൈ 31 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും അടങ്ങിയ സർക്കുലർ http://www.egrantz.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി എറണാകുളം മേഖലാ ഓഫീസുമായി 0484 2983130 എന്ന ഫോൺ നമ്പറിലോ bcdderanakulam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക.
