Headlines

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ വീണ്ടും ഒഴിവ്: സംസ്ഥാന സർക്കാരിന് കീഴിലും ഒഴിവുകൾ|Job Vacancy In Cochin Shipyard ; Openings Also Available Under the State Government,Details


Jobs

oi-Rakhi

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (സി.എസ്.എൽ.) കരാറടിസ്ഥാനത്തിൽ ഓട്ടോ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേധി അഞ്ച് വർഷത്തേക്കാണ് നിയമനം. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം

എസ്.എസ്.എൽ.സിയും മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അല്ലെങ്കിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഐ.ടി.ഐ.യും (എൻ.ടി.സി.) ഉള്ളവർക്ക് അപേക്ഷിക്കാം. പ്രമുഖ ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർ (ഒ.ഇ.എം.) സർവീസ് സെന്ററുകളിലോ (മാരുതി, റെനോ, ഹ്യുണ്ടായ്, വോൾട്ടാസ്, എസ്കോർട്ട്സ്, ടാറ്റ, ഭാരത് ബെൻസ് തുടങ്ങിയവ) അല്ലെങ്കിൽ സായുധ സേനയിലോ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം.

job1

ആകെ രണ്ട് ഒഴിവുകളാണുള്ളത് (ജനറൽ- 1, ഒ.ബി.സി.- 1). ആദ്യവർഷം 23,300 രൂപ പ്രതിമാസ ശമ്പളമായി ലഭിക്കും. നിശ്ചിത സമയത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്ക് അധിക ആനുകൂല്യങ്ങളും ലഭിക്കും. കപ്പൽശാലകളിലോ സമാന സ്ഥാപനങ്ങളിലോ അധിക പരിചയസമ്പത്തുള്ളവർക്ക് ഉയർന്ന ശമ്പളം പരിഗണിക്കും.

അപേക്ഷകർ 2026 ജൂലൈ 22-ന് 45 വയസ്സ് കവിയരുത്. ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ പ്രായപരിധി ഇളവുണ്ട്. ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് സർക്കാർ മാനദണ്ഡപ്രകാരം ഇളവ് ലഭിക്കും (പരമാവധി പ്രായം 50 വയസ്സ്).ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 22. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://cochinshipyard.in/uploads/career/f1ab9c79871ec4475cd518ccb3be2192.pdf

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക നിയമനം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളിലെ താൽക്കാലിക തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജ്, തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡവലപ്പ്മെന്റ് സെന്റർ (സി.ഡി.സി) എന്നിവിടങ്ങളിലാണ് നിലവിൽ ഒഴിവുകളുള്ളത്. വിശദമായി അറിയാം

ഗസ്റ്റ് ലക്ചറർ തസ്തികയിലാണ് ഒഴിവ്

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിലാണ് ഗസ്റ്റ് ലക്ചറർ തസ്തികയിലാണ് ഒഴിവ്. താൽക്കാലിക നിയമനമാണ്. ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദമോ തത്തുല്യമോ ആണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 9ന് രാവിലെ 10.30-ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ടെത്തണം. വിവരങ്ങൾക്ക്: 0471-2222935, www.gptcnta.ac.in.

അസിസ്റ്റന്റ് പ്രൊഫസർ

തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലെ ഡിജിറ്റൽ ലാംഗ്വേജ് ലാബിൽ ഇംഗ്ലീഷ് വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. നിയമനത്തിനായുള്ള പരീക്ഷയും കൂടിക്കാഴ്ചയും ജൂലൈ 10-ന് രാവിലെ 10 മണിക്ക് കോളേജിലെ ഫിസിക്സ് വകുപ്പിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിവരങ്ങൾക്ക്: www.gectcr.ac.in.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിലെ (സി.ഡി.സി) യൂനിസെഫ് ഫണ്ടഡ് പ്രോജക്ടിലേക്ക് റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ ആറു മാസത്തേക്ക് (ഡിസംബർ 2026 വരെ) താൽക്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 30,000 രൂപയാണ്. പിജിഡിസിസിഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ, അപേക്ഷ, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂലൈ 10-ന് രാവിലെ 11 മണിക്ക് സി.ഡി.സിയിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് നേരിട്ടെത്തണം. വിവരങ്ങൾക്ക്: 0471-2553540, www.cdckerala.org



Source link

Leave a Reply

Your email address will not be published. Required fields are marked *