Last Updated:
പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തായി നിന്ന മമ്മൂട്ടിക്കും മോഹൻലാലിനും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ശ്വേതാ മേനോൻ നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്.
താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവയ്ക്കരുതെന്ന് പറഞ്ഞത് മമ്മൂട്ടിയും മോഹൻലാലുമാണെന്ന് ശ്വേതാ മേനോൻ. പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്കെതിരെ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ നേടിയെടുത്ത വിവരം ശ്വേതാ മേനോൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
സംഘടനയെ പിൻവാതിലിലൂടെ ഹൈജാക്ക് ചെയ്യാൻ ശ്രമം നടന്നതായി ശ്വേതാ മേനോൻ കുറിപ്പിൽ പറയുന്നു. സോഷ്യൽ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തായി നിന്ന മമ്മൂട്ടിക്കും മോഹൻലാലിനും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ശ്വേതാ മേനോൻ നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
‘അമ്മയിലെ ചില തർക്കങ്ങൾ മുതലെടുത്ത് അമ്മയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജിവയ്ക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ ‘അമ്മ’ മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല ‘അമ്മ’ എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത്. ‘അമ്മ’യുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത് തീരുമാനിക്കേണ്ടത്.
ശരിക്കും ‘അമ്മ’യുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്‌ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല’– എന്നാണ് ശ്വേതാ മേനോൻ കുറിച്ചിരിക്കുന്നത്.
Ernakulam,Kerala
