Last Updated:
എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ (കെ ടി യു) വിവിധ പഠനവകുപ്പുകളിൽ നടത്തുന്ന എം.ടെക് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 13 വരെ നീട്ടി.
രണ്ട് വർഷ ദൈർഘ്യമുള്ള മുഴുവൻ സമയ എം.ടെക് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.
ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ് (സ്കൂൾ ഓഫ് ബിൽഡിംഗ് സയൻസസ് ആൻഡ് ടെക്നോളജി), എംബെഡ്ഡഡ് സിസ്റ്റംസ് ടെക്നോളജീസ് (സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ സയൻസസ് ആൻഡ് ടെക്നോളജി), ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി (സ്കൂൾ ഓഫ് ഇലക്ട്രിക്കൽ സയൻസസ് ആൻഡ് ടെക്നോളജി), മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി (സ്കൂൾ ഓഫ് മെക്കാനിക്കൽ സയൻസസ് ആൻഡ് ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
ഓരോ പ്രോഗ്രാമിലും 18 സീറ്റുകൾ വീതമാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ടെക് അല്ലെങ്കിൽ എം എസ് സി ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് (ഒ.ബി.സി.) കുറഞ്ഞത് 50 ശതമാനം മാർkക്കും, പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷകൾ വിജയിച്ചിരിക്കണമെന്നതുമാണ് മാനദണ്ഡം.
ബന്ധപ്പെട്ട വിഷയത്തിലെ ഗേറ്റ് (GATE) സ്കോറും യോഗ്യതാ പരീക്ഷയിലെ മാർക്കും അടിസ്ഥാനമാക്കിയാണ് പ്രവേശനം. മതിയായ ഗേറ്റ് യോഗ്യതയുള്ള അപേക്ഷകർ ഇല്ലാത്ത സാഹചര്യത്തിൽ, ഗേറ്റ് യോഗ്യതയില്ലാത്തവരുടെ യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കും. പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. യോഗ്യതാ കോഴ്സിന്റെ അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
താൽപര്യമുള്ള വിദ്യാർത്ഥികൾ https://lbsapplications.kerala.gov.in/ktumtech2026/ എന്ന വെബ്സൈറ്റ് മുഖേന 2026 ജൂലൈ 13 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
പ്രവേശനവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പരിഗണിക്കുന്ന ഗേറ്റ് വിഷയങ്ങൾ, യോഗ്യതാ ബിരുദങ്ങൾ എന്നിവ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈtറ്റിലും അഡ്മിഷൻ പ്രോസ്പെക്ടസിലും ലഭ്യമാണ്.
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക.
