Headlines

കണക്കിൽ 100/100; സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മികച്ച നേട്ടവുമായി മലപ്പുറത്തെ സരുൺ | കരിയർ വാർത്ത


Last Updated:

മലപ്പുറം ജില്ലയിൽ ഈ നേട്ടം കൈവരിച്ച ഏക വിദ്യാർത്ഥി കൂടിയാണ്

News18
News18

മലപ്പുറം: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ കണക്ക് വിഷയത്തിൽ 100-ൽ 100 മാർക്ക് നേടി അപൂർവ നേട്ടവുമായി മലപ്പുറം മങ്കട സ്വദേശി സരുൺ. പെരിന്തൽമണ്ണ വള്ളുവനാട് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥിയായ സരുൺ ഇത്തവണ മലപ്പുറം ജില്ലയിൽ ഈ നേട്ടം കൈവരിച്ച ഏക വിദ്യാർത്ഥി കൂടിയാണ്. പ്ലസ് ടു പരീക്ഷയിൽ മൊത്തത്തിൽ 93 ശതമാനത്തിലധികം മാർക്ക് നേടിയാണ് ഈ മിടുക്കൻ സ്കൂളിനും നാടിനും അഭിമാനമായത്.

സിബിഎസ്ഇ പരീക്ഷയിൽ ഗണിതശാസ്ത്രത്തിൽ പെർഫെക്റ്റ് സ്കോർ നേടുക എന്നത് ഏറെ പ്രയാസകരമാണെന്ന് അധ്യാപകർ പറയുന്നു. പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ പൂർണ്ണ മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സരുണും അധ്യാപകൻ നിദാസും മാതാപിതാക്കളായ സാജും രാജശ്രീയും. ഫലം വന്നപ്പോൾ ഈ കണക്കുകൂട്ടലുകൾ കൃത്യമാവുകയായിരുന്നു.

തുടർപഠനത്തിലും കണക്കിനെ കൂടെക്കൂട്ടാനാണ് സരുണിന്റെ തീരുമാനം. എഞ്ചിനീയറിംഗ് മേഖലയിൽ ഉപരിപഠനം നടത്താനാണ് വിദ്യാർത്ഥി ലക്ഷ്യമിടുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *