Headlines

ഒരേയൊരു ബോണ്ട്, രണ്ടേ രണ്ട് ബോണ്ട; പുതിയ ജെയിംസ് ബോണ്ട് സിനിമയ്ക്ക് കേരള ടൂറിസത്തിന്റെ ട്രോൾ | Buzz News


Last Updated:

ഔദ്യോഗിക ഹാൻഡിലുകളിലാണ് ജെയിംസ് ബോണ്ടിന് രണ്ടു ബോണ്ട കൊണ്ട് വിനോദസഞ്ചാര വകുപ്പിന്റെ മറുമരുന്ന്

പുതിയ ജെയിംസ് ബോണ്ട് സിനിമയ്ക്ക് കേരള ടൂറിസത്തിന്റെ ട്രോൾ
പുതിയ ജെയിംസ് ബോണ്ട് സിനിമയ്ക്ക് കേരള ടൂറിസത്തിന്റെ ട്രോൾ

ജെയിംസ് ബോണ്ട് (James Bond) പരമ്പരയിലെ റോബർട്ട് പാറ്റിൻസൺ നായകനായ ഏറ്റവും പുതിയ എപ്പിസോഡ് വരുമെന്ന വാർത്തയ്ക്ക് പിന്നാലെ, ബോണ്ടിനെ ബോണ്ട കൊണ്ട് ട്രോൾ ചെയ്ത് കേരള ടൂറിസം. ഔദ്യോഗിക ഹാൻഡിലുകളിലാണ് ജെയിംസ് ബോണ്ടിന് രണ്ടു ബോണ്ട കൊണ്ട് വിനോദസഞ്ചാര വകുപ്പിന്റെ മറുമരുന്ന്. 007 എന്ന എന്ന പ്രയോഗത്തിലെ രണ്ടു പൂജ്യങ്ങൾക്ക് പകരമായി ടൂറിസം വകുപ്പ് രണ്ടു ബോണ്ട ഉൾപ്പെടുത്തുകയായിരുന്നു. ‘ത്രില്ലടിപ്പിക്കാൻ ലൈസൻസുള്ള പലഹാരം’ എന്നൊരു ടാഗ് ലൈനും കൂടിയുണ്ട്.

‘ട്വിലൈറ്റ്’ (Twilight) സിനിമകളിലൂടെ ശ്രദ്ധേയനായ 40-കാരൻ റോബർട്ട് പാറ്റിൻസൺ അടുത്ത ജെയിംസ് ബോണ്ടായി വേഷമിടും എന്ന വാർത്ത വന്നിരുന്നു. ഡാനിയൽ ക്രെയ്ഗിന് പകരക്കാരനായാണ് താരം ലോകപ്രശസ്ത ചാരകഥാപാത്രമായ 007-നെ അവതരിപ്പിക്കുന്നത്. ‘ഡ്യൂൺ’ സംവിധായകൻ ഡെനിസ് വില്ലെന്യൂവ് ഒരുക്കുന്ന, പേരിട്ടിട്ടില്ലാത്ത പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിലൂടെയായിരിക്കും പാറ്റിൻസന്റെ അരങ്ങേറ്റം. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നവംബർ 16-ന് ഇൻസ്റ്റഗ്രാമിലൂടെയാണ് ആമസോൺ എംജിഎം സ്റ്റുഡിയോസ് ഈ പ്രഖ്യാപനം നടത്തിയത്. ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ വിഖ്യാതമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ പാറ്റിൻസൺ 007 ആയി പ്രത്യക്ഷപ്പെടുന്ന വീഡിയോയും സ്റ്റുഡിയോ പങ്കുവെച്ചു.

വീഡിയോയുടെ അവസാനത്തിൽ ‘ജെയിംസ് ബോണ്ട് തിരിച്ചെത്തും’ എന്ന സന്ദേശവും തെളിയുന്നുണ്ട്. ടക്സീഡോ ധരിച്ച് കൈയിൽ തോക്കേന്തി നിൽക്കുന്ന പാറ്റിൻസന്റെ ഔദ്യോഗിക ചിത്രവും ഇതിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

Summary: Following reports about Robert Pattinson starring in the latest instalment of the James Bond franchise, Kerala Tourism has taken a playful dig at the iconic spy by giving him a bonda twist. The Tourism Department shared the witty creative on its official social media handles, serving up two bondas as a cheeky response to James Bond. In a clever play on words, the department replaced the two zeros in the iconic ‘007’ with images of two bondas



Source link

Leave a Reply

Your email address will not be published. Required fields are marked *