Last Updated:
ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാം
ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും (https://cisce.org) ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാം. ദി കൗണ്‍സിൽ ഫോർ ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്.
പരീക്ഷാ ഫലം പുറത്തുവന്നതോടെ വിദ്യാർത്ഥികൾക്ക് ഉത്തരകടലാസുകൾ പുഃനപരിശോധിക്കാൻ അവസരമുണ്ട്. അതിനായി വിദ്യാർത്ഥികൾ മേയ് 4നുള്ളിൽ പുഃനപരിശോധനയ്ക്കുള്ള അപേക്ഷകൾ സമർപ്പിക്കണം. മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹമുള്ള വിദ്യാർത്ഥികൾക്ക് ഇംപ്രുവ്മെൻ്റ് പരീക്ഷ എഴുതാനും അവസരമുണ്ട്. പരമാവധി രണ്ടു വിഷയങ്ങളിലാണ് ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതാൻ കഴിയുക. ഇംപ്രൂവ്‌മെന്‍റ് പരീക്ഷകൾ ജൂലൈയിൽ നടത്തുമെന്നാണ് വിവരം.
(a) https://results.digilocker.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
(b) CISCE വിഭാഗം കണ്ടെത്തുക: ഡിജിലോക്കർ റിസൾട്ട് ലാൻഡിങ് പേജിൽ CISCE വിഭാഗം പ്രത്യേകം ഉണ്ടാകും.
New Delhi,New Delhi,Delhi
Apr 30, 2025 12:45 PM IST
