India
oi-Sajitha Gopie
ന്യൂ ഡല്‍ഹി: 12 വര്‍ഷത്തെ ഭരണത്തിനിടയില്‍ ആദ്യമായി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് മുട്ട് മടക്കേണ്ടി വന്നത് ജെന്‍സികള്‍ക്ക് മുന്നിലാണ്. സിജെപി സമരത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രാജി വെക്കേണ്ടി വന്നു. ഇത് പ്രതിപക്ഷത്തിനും പുതിയ ഒരു ഊര്‍ജ്ജം പകര്‍ന്നു. മോദി സര്‍ക്കാരിനെ വീഴ്ത്തുക സാധ്യമാണ് എന്നൊരു പ്രതീക്ഷയും ഇതോടെ പ്രതിപക്ഷത്തിനുണ്ടായി.
എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും എന്‍ഡിഎ സര്‍ക്കാര്‍ വീഴില്ല എന്നാണ് ഇന്ത്യ ടുഡെ- സി വോട്ടര്‍ മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ 326 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേയുടെ പ്രവചനം.
അതേസമയം ജനുവരിയില്‍ ഇതേ സര്‍വ്വേ നടത്തിയപ്പോള്‍ എന്‍ഡിഎ സര്‍ക്കാരിന് 352 സീറ്റുകള്‍ ലഭിക്കും എന്നായിരുന്നു പ്രവചനം. 7 മാസങ്ങള്‍ക്കിപ്പുറം സര്‍വ്വേ നടത്തിയപ്പോള്‍ 26 സീറ്റുകളുടെ കുറവ് ആണ് വന്നിരിക്കുന്നത്.

400 സീറ്റുകള്‍ക്ക് മേലെ നേടുക എന്നുളള നരേന്ദ്ര മോദിയുടെ സ്വപ്‌നത്തിലേക്ക് കാര്യങ്ങള്‍ എത്തിയേക്കില്ലെന്നാണ് സര്‍വ്വേഫലം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് 185 സീറ്റുകളിലാണ് സര്‍വ്വേ വിജയം പ്രവചിക്കുന്നത്. ജനുവരിയില്‍ നടത്തിയ സര്‍വ്വേയില്‍ ഇത് 182 സീറ്റുകള്‍ ആയിരുന്നു. അതായത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയേല്‍ക്കുമെന്നാണ് സര്‍വ്വേ പ്രവചനം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച 234 സീറ്റുകളില്‍ പലതും കോണ്‍ഗ്രസ് സഖ്യത്തിന് നഷ്ടപ്പെടുമെന്ന് സര്‍വ്വേ പറയുന്നു.
അതേസമയം ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് 261 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 272 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് മാത്രം 287 സീറ്റുകള്‍ ലഭിക്കും എന്നായിരുന്നു ജനുവരിയില്‍ നടത്തിയ സര്‍വ്വേ പ്രവചിച്ചിരുന്നത്. 2024ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് 240 സീറ്റുകളിലായിരുന്നു.
മറുവശത്ത് കോണ്‍ഗ്രസിന് 106 സീറ്റുകളിലായിരിക്കും വിജയെന്നും മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ പ്രവചിക്കുന്നു. ജനുവരിയിലെ സര്‍വ്വേയില്‍ ഇത് 80 സീറ്റുകള്‍ മാത്രമായിരുന്നു. 2025ലെ സര്‍വ്വേയില്‍ കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നത് 97 സീറ്റുകളും ആയിരുന്നു. പുതിയ സര്‍വ്വേ പ്രകാരം കോണ്‍ഗ്രസ് സീറ്റുയര്‍ത്താനാണ് സാധ്യത.