Last Updated:
പാട്ടിന് ലഭിച്ച അപ്രതീക്ഷിത വരവേൽപ്പിൽ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിയും രംഗത്തെത്തി
നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തിയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുമ്പോൾ, സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ചിത്രത്തിലെ ഒരു പഴയ ഗാനം. 30 വർഷങ്ങൾക്ക് മുൻപ് റിലീസാകാതെ പോയ ‘അന്ന’ എന്ന സിനിമയ്ക്ക് വേണ്ടി ഔസേപ്പച്ചൻ സംഗീതം നൽകി ഷിബു ചക്രവർത്തി എഴുതിയ ‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’ എന്ന ഗാനമാണ് സിനിമയിലൂടെ വീണ്ടും പുനർജനിച്ചിരിക്കുന്നത്.
