Headlines

‘ബിജെപി ഇന്നുണ്ട്, നാളെ ഉണ്ടാവണം എന്നില്ല’, താൻ ബിജെപിയുടെ കളിപ്പാവ അല്ലെന്ന് കങ്കണ റണാവത്ത്| ”BJP is with me today, but there’s no guarantee it will be here tomorrow,” says Kangana Ranaut, asserting that she is not a puppet of the BJP


India

oi-Sajitha Gopie

സിനിമയിലും രാഷ്ട്രീയത്തിലും വിവാദങ്ങള്‍ക്കൊപ്പമാണ് എന്നും നടിയും എംപിയുമായ കങ്കണ റണാവത്ത്. 2024ല്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് കങ്കണ റണാവത്ത് ലോക്‌സഭയിലേക്ക് എത്തുന്നത്. ഈയടുത്ത് കൃതി സനോണ്‍ പരസ്യത്തില്‍ ധരിച്ച വേഷത്തെ വിമര്‍ശിച്ചത് അടക്കം നിരവധി തവണ കങ്കണ വിവാദങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.

അതേസമയം താന്‍ ബിജെപിക്കാരിയാണ് എങ്കിലും ബിജെപിയുടെ കളിപ്പാവ അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കങ്കണ റണാവത്ത്. ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ ഈ പ്രതികരണം. കങ്കണ നടത്തുന്ന പ്രതികരണങ്ങള്‍ ബിജെപിയുടെതാണോ അതോ വ്യക്തിപരമാണോ എന്നുളള ചോദ്യത്തിനാണ് കങ്കണയുടെ ഉത്തരം.

”പാര്‍ട്ടിയില്‍ നിന്ന് വേറിട്ട് നില്‍ക്കണം എന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. അതേസമയം എനിക്ക് തോന്നുന്നത് വലിയ ബഹളം നടക്കുമ്പോള്‍ നമ്മുടെ ശബ്ദം പുറത്ത് കേള്‍ക്കണമെങ്കില്‍ ഉച്ചത്തില്‍ അലറി വിളിച്ചാലേ മതിയാകൂ. അതുകൊണ്ടാണ് ഞാന്‍ കുറച്ച് ശക്തമായി തന്നെ പ്രതികരിക്കുന്നത്. ബോധപൂര്‍വ്വം ഒരു വ്യതിയാനം ഉണ്ടാക്കാന്‍ ആഗ്രഹിച്ചിട്ടില്ല, പക്ഷേ ഒരു വ്യക്തി എന്ന നിലയില്‍ ചിലപ്പോള്‍ അങ്ങനെ വേണ്ടി വരും. അപ്പോള്‍ മനസ്സിലാക്കേണ്ടത്, ഞാന്‍ ബിജെപിയുടെ കളിപ്പാവ അല്ലെന്നാണ്. ബിജെപി ഇന്ന് എനിക്കൊപ്പമുണ്ട്. നാളെ ഉണ്ടാവണം എന്നില്ല”, കങ്കണ പറഞ്ഞു.

BJP

രാഷ്ട്രീയക്കാരി എന്നതിനേക്കാള്‍ അഭിനേതാവ് എന്ന നിലയ്ക്കാണ് താന്‍ കൂടുതല്‍ അറിയപ്പെടുന്നത് എന്നും കങ്കണ പറഞ്ഞു. 2 വര്‍ഷമായി താന്‍ എംപിയാണ്. എന്നാല്‍ 20 വര്‍ഷക്കാലമായി താന്‍ ഒരു അഭിനേത്രിയാണ്. 20 വര്‍ഷമായി ആ ഐഡന്റിറ്റി തനിക്കുണ്ട്, കങ്കണ റണാവത്ത് കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാധ്യമങ്ങള്‍ എന്റെ ചുറ്റിലും വന്ന് നില്‍ക്കും. എനിക്ക് എന്താണ് പറയാനുളളത് എന്ന് കേള്‍ക്കും. ഇന്ന് ചിലപ്പോള്‍ എനിക്ക് വ്യക്തി എന്ന നിലയ്ക്ക് മാത്രം നിലനില്‍ക്കാനായേക്കില്ല. പക്ഷേ എന്റെ ചിന്തകള്‍ എന്റേത് മാത്രമാണ്. അവയ്ക്ക് അത്ര പെട്ടെന്ന് അങ്ങനെ ഇല്ലാതാകാനാകില്ല. പാര്‍ട്ടിയുമായുളള എന്റെ ബന്ധം വളരെ സ്വാഭാവികമായ ഒന്നാണ്, അതിന് വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. എന്നാല്‍ ചില കാര്യങ്ങള്‍ പരിധി വിട്ട് പോയിട്ടുണ്ടാകാം, അത് അവരെ ബുദ്ധിമുട്ടിലാക്കിയിരിക്കാം. പക്ഷേ ഞാന്‍ ഇപ്പോഴും രാഷ്ട്രീയത്തിലെ പുതുമുഖമാണ്, ഇപ്പോഴും കാര്യങ്ങള്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്’, കങ്കണ പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *