ബെംഗളൂരുവിലെ നൈസ് റോഡ് വിവാദം; വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുന്നു | Bengaluru NICE Road Controversy; Demands For A High Level Inquiry Are Intensifying
India oi-Nidhin Illikkambath Published: Tuesday, August 18, 2026, 14:50 [IST] ബെംഗളൂരു: നഗരത്തിലെ വൻകിട പദ്ധതിയായ നൈസ് റോഡ് വിഷയത്തിൽ പ്രതിഷേധം ശക്തമാവുന്നു. പദ്ധതിയുടെ നടത്തിപ്പിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഉന്നതതല അന്വേഷണം നടത്തണമെന്ന് കർണാടക സ്‌റ്റേറ്റ് ട്രാവൽ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാരുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾക്ക് അനുസൃതമായല്ല പദ്ധതി നടപ്പാക്കിയതെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. മുഖ്യമന്ത്രി ഡികെ ശിവകുമാറിനും പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിക്കും സംഘടന കഴിഞ്ഞ ദിവസം…