ഗള്‍ഫില്‍ സ്വര്‍ണവില ഇടിഞ്ഞുതാഴ്ന്നു; ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ പൊന്ന് | Gold Rate In Dubai Shows Huge Dip, Trading At 90-Day Low After Dh102.50 Fall From April Peak, Details
Gulf oi-Jithin TP Published: Friday, July 17, 2026, 14:09 [IST] ദുബായില്‍ സ്വര്‍ണവില കഴിഞ്ഞ 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഇതോടെ ഏപ്രിലിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 479.75 ദിര്‍ഹം ആണ് വില. ഇന്നലെയുണ്ടായിരുന്ന 481.50 ദിര്‍ഹത്തില്‍ നിന്ന് 1.75 ദിര്‍ഹത്തിന്റെ കുറവാണിത്. ഏറെ ഡിമാന്‍ഡുള്ള 22-കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 446 ദിര്‍ഹത്തില്‍ നിന്ന്…