Headlines

‘സിദ്ദിഖിനെ ഞാനൊന്ന് കാണുന്നുണ്ട്; അവന്‍ എന്റെ പെങ്ങള്‍ക്ക് മെസേജ് അയച്ചു’ എന്ന് ഹിമവല്‍ ഭദ്രാനന്ദ | Himaval Bhadrananda says, ‘I’m seeing Siddique; he sent a message to my sister’


Kerala

oi-Ashif N

കൊച്ചി: സിനിമാ താരസംഘടനയായ അമ്മയിലെ വിവാദങ്ങളില്‍ പ്രതികരിച്ച് ഹിമവല്‍ ഭദ്രാനന്ദ. ശ്വേത മേനോനുമായി സംസാരിച്ചിരുന്നു എന്നും അവര്‍ക്കുണ്ടായ അനുഭവം തന്നോട് പറഞ്ഞുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. സ്ത്രീകളെ വളരെ മോശമായി കാണുന്ന ചിലര്‍ അമ്മ സംഘടനയില്‍ ഉണ്ട് എന്നും ഹിമവല്‍ ഭദ്രാനന്ദ പറയുന്നു.

അമ്മ പ്രസിഡന്റായിരുന്ന ശ്വേത മേനോന്‍ കഴിഞ്ഞ ദിവസം സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. അവര്‍ കൂടുതല്‍ കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നാണ് വിവരം. അതിന് ശേഷം ലക്ഷ്മി പ്രിയ, മല്ലിക സുകുമാരന്‍ എന്നിവരും രാജിവച്ചു. വരവ്-ചെലവ് കണക്കുകള്‍ കാണിക്കാത്തതിനെ തുടര്‍ന്നുള്ള വിവാദമാണ് രാജിയില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

himaval badrananda siddique

”ശ്വേത മേനോനുമായി താന്‍ സംസാരിച്ചിരുന്നു. ഗുണ്ടാ രീതിയിലുള്ള പെരുമാറ്റമാണ് അവര്‍ നേരിട്ടത് എന്ന് തന്നോട് പറഞ്ഞു. 6.40 കോടി രൂപയുടെ കണക്ക് പറഞ്ഞാണ് അവരെ അപമാനിച്ചത്. സിദ്ദിഖിന്റെയും ഇടവേള ബാബുവിന്റെയും നേതൃത്വത്തിലാണിത് നടന്നത്. കോണ്‍ഗ്രസുകാരിയായ അവരെ ബിജെപിക്കാരിയാണ് എന്ന് മുദ്ര കുത്തുകയും ചെയ്തുവെന്നു” ഹിമവല്‍ ഭദ്രാനന്ദ പറയുന്നു.

ബിജെപിക്ക് സ്ഥാനാര്‍ഥികളാകാന്‍ താരങ്ങളെ കൊടുത്തത് ശ്വേത മേനോന്‍ ആണ് എന്ന് പറഞ്ഞാണ് അപമാനിച്ചത്. അന്‍സിബ ഫയലുമായി വന്ന് സംസാരിച്ചു, എല്ലാം കഴിഞ്ഞു എന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അതല്ല അവിടെ നടന്നത്. അമ്മ അച്ഛനില്ലാത്ത സംഘടനയാണ് എന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ പറഞ്ഞിട്ടു പോലും ഇവര്‍ മെയ്ന്റ് ചെയ്തിട്ടില്ലെന്നും ഹിമവല്‍ ഭദ്രാനന്ദ പറയുന്നു.

സ്ത്രീകളെ വളരെ മോശമായി ടോര്‍ച്ചര്‍ ചെയ്യുന്ന കുറച്ച് കാമ വെറിയന്മാര്‍ അമ്മ സംഘടനയിലുണ്ട്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് ധര്‍മമാണോ. മുഖ്യമന്ത്രി വിഡി സതീശന്‍ എന്താണ് ചെയ്യുന്നത്, അദ്ദേഹം മാങ്ങ പറിക്കാന്‍ പോയോ എന്ന് ചോദിച്ച ഹിമവല്‍ ഭദ്രാനന്ദ, സ്ത്രീകള്‍ക്ക് ഇവിടെ യാതൊരു സുരക്ഷയുമില്ലെന്നും ആരോപിച്ചു.

”സിദ്ദിഖിനെ ഞാനൊന്ന് കാണുന്നുണ്ട്. മൊട്ടത്തലയന്‍ സിദ്ദിഖുണ്ടല്ലോ, സിദ്ദിഖ് എന്റെ സിസ്റ്ററുടെ അടുത്ത് അസ്‌കിത കാണിച്ച് മെസേജ് അയച്ചു. അവന് അറിയില്ലായിരുന്നു എന്റെ പെങ്ങളാണെന്ന്. എവിടെ എങ്കിലും വച്ച് കാണും. കക്കൂസിലെ ക്രിമികളെ കൊല്ലാന്‍ തോക്ക് എടുക്കേണ്ട ആവശ്യമില്ലല്ലോ” എന്നും ഹിമവല്‍ ഭദ്രാനന്ദ പറയുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *