ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ട ചിത്രം എന്ന നേട്ടം കൂടി ദൃശ്യം ഫ്രാഞ്ചൈസിക്ക് സ്വന്തം. കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ്, കൊറിയൻ ഭാഷകളിലും ദൃശ്യം വ്യാപിച്ചു. സമാധാനമായി കഴിയുന്ന ഒരു ചെറു കുടുംബത്തിലേക്ക് മൂത്തമകളുടെ സഹപാഠി ദുരുദ്ദേശവുമായി അതിക്രമിച്ചു കയറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സ്വരക്ഷയ്ക്കെന്നോണം നടത്തുന്ന ചെറുത്തുനിൽപ്പിനിടെ വരുൺ പ്രഭാകർ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെടുന്നതും, തുടർന്ന് ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിലെ മാറ്റങ്ങളും വിഷയമാകുന്നു (തുടർന്ന് വായിക്കുക)
