സ്വര്‍ണവില ചാഞ്ചാടിയിട്ടും കുതിച്ചുയര്‍ന്ന് ജ്വല്ലറി ഓഹരികള്‍; ഊര്‍ജമായത് ലൈറ്റ്-വെയ്റ്റ് ആഭരണങ്ങളുടെ ഡിമാന്‍ഡ് | Gold Rate: Jewellery Retailers Maintain Growth Trajectory Amid Gold Price Fluctuations, Details Inside
India oi-Jithin TP Published: Sunday, September 6, 2026, 16:00 [IST] ജ്വല്ലറികളുടെ ഓഹരികളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായത് മികച്ച മുന്നേറ്റം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട പ്രമുഖ ജ്വല്ലറി കമ്പനികളുടെ ഓഹരികള്‍ വിപണിയിലെ പൊതു സൂചികകളെയും ബെഞ്ച്മാര്‍ക്കുകളെയും മറികടന്നുള്ള മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ആറു മാസങ്ങളിലും ഒരു വര്‍ഷത്തെ കാലയളവിലും പ്രധാന ജ്വല്ലറി കമ്പനികള്‍ നല്‍കിയ ശരാശരി നേട്ടം 50 ശതമാനമാണ്. സ്‌കൈ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, തങ്കമയില്‍…