Headlines

സൗദി അറേബ്യയിലെ ഏറ്റവും വലിയ വാതക കേന്ദ്രം കത്തി; വിപണി താളംതെറ്റും, ആശങ്ക വ്യാപകം | Saudi Arabia Huge Fire In Two Plants; Aramco Gas Plant In Jubail, Jazan Refinery Market Share Details


Gulf

oi-Ashif N

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ വാതക ശുദ്ധീകരണ കേന്ദ്രത്തില്‍ തീപിടിത്തം. അല്‍ ജുബൈലിലെ സൗദി അരാംകോയുടെ ബെരി ഗ്യാസ് പ്ലാന്റിലാണ് തീ പടര്‍ന്നത്. ആഗോള പെട്രോകെമിക്കല്‍ വിതരണത്തിന്റെ 8 ശതമാനം വിപണിയില്‍ എത്തിക്കുന്നത് അരാംകോയുടെ ഈ ഫാക്ടറിയില്‍ നിന്നാണ്. തീ പിടിത്തത്തിന്റെ ഉപഗ്രഹ ചിത്രങ്ങല്‍ നാസ ഫേംസ് പുറത്തുവിട്ടു.

ജുബൈലിലെ പെട്രോകെമിക്കല്‍ പ്ലാന്റ് സൗദി അറേബ്യയുടെ വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന വ്യവസായ സ്ഥാപനമാണ്. മൊത്തം ജിഡിപിയുടെ ഏഴ് ശതമാനം ജുബൈലിലെ ഈ കേന്ദ്രത്തില്‍ നിന്നാണ് സൗദിക്ക് ലഭിക്കുന്നത്. സൗദി അരാംകോ, സാബിക്, എക്‌സോണ്‍ മൊബില്‍, ഡൗ കെമിക്കല്‍, ഷെര്‍വോണ്‍ ഫിലിപ്പ്‌സ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

saudi aramco plan fire

കഴിഞ്ഞ ഏപ്രിലില്‍ ഈ പ്ലാന്റ് ഇറാന്‍ ആക്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ആക്രമണത്തിന് പിന്നില്‍ യമനിലെ ഹൂത്തികളാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൗദി അറേബ്യയോ ഹൂതികളോ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, പുലര്‍ച്ചെ ജിസാനിലെ അരാംകോയുടെ കേന്ദ്രത്തില്‍ തീ പടര്‍ന്നു എന്ന് സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനം സൗദി നിര്‍ത്തിയാല്‍ വിപണിയെ ബാധിക്കും. വരുംദിവസങ്ങളില്‍ വില മാറ്റം പ്രകടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യമനോട് ചേര്‍ന്ന് ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സൗദിയിലെ പ്രദേശമാണ് ജിസാന്‍. തീപിടിത്തമുണ്ടായ കാര്യം സൗദിയുടെ ഇലക്ട്രിസിറ്റി മന്ത്രാലയവും സ്ഥിരീകരിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല എന്നാണ് ഇതുവരെയുള്ള വിവരം. രണ്ടിടത്താണ് തീ പടര്‍ന്നത് എന്നാണ് സൗദി അധികൃതരുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഒന്ന് ജുബൈലിലെ ബെരി ഗ്യാസ് പ്ലാന്റിലും മറ്റൊന്ന് ജസാനിലെ അരാംകോ കേന്ദ്രത്തിലും. കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല.

സൗദി അറേബ്യയും തുര്‍ക്കിയും പാകിസ്താനും സംയുക്ത പ്രതിരോധ കരാര്‍ ഒപ്പുവച്ച് രണ്ടാംദിവസമണ് ഈ സംഭവം. ആക്രമണം നടന്നതാണോ മറ്റെന്തെങ്കിലുമാണോ ദുരന്തത്തിന് കാരണം എന്ന് വ്യക്തമായിട്ടില്ല. ഇസ്രായേലി മാധ്യമങ്ങള്‍ ഹൂതികളുടെ ആക്രമണത്തിലാണ് തീ പടര്‍ന്നത് എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ പശ്ചിമേഷ്യയിലെ മറ്റു മാധ്യമങ്ങള്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.

ഏതെങ്കിലും അംഗ രാജ്യത്തെ ആക്രമിച്ചാല്‍ മൂന്ന് രാജ്യങ്ങളെയും ആക്രമിച്ചതായി കണക്കാക്കും എന്നാണ് സൗദിയും തുര്‍ക്കിയും പാകിസ്താനും ഒപ്പുവച്ച മക്ക കരാറിലെ പ്രധാന വ്യവസ്ഥ. അതുകൊണ്ടുതന്നെ ഇനി സൗദിക്കെതിരെ ഏത് തരം ആക്രമണം നടന്നാലും തുര്‍ക്കിയും പാകിസ്താനും സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. ആക്രമണം നടന്നാല്‍ സഖ്യത്തിലെ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി പ്രതികരിച്ചത്.



Source link

Leave a Reply

Your email address will not be published. Required fields are marked *