സ്വര്‍ണം വില്‍ക്കുമ്പോള്‍ ഇനി ഇക്കാര്യം വേണം… മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാനാകില്ല; കടുപ്പിക്കാന്‍ കേന്ദ്രം | Gold Selling: Central Govt Introducing Sold Marking In Gold With Hallmarking, Check Full Details Inside
India oi-Jithin TP Published: Thursday, August 13, 2026, 10:54 [IST] സ്വര്‍ണവില വര്‍ധിച്ചതോടെ സ്വര്‍ണത്തിന്റെ മോഷണവും കൂടിയിട്ടുണ്ട്. ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന തടയുന്നതിനായി, ഓരോ ആഭരണത്തിനും നല്‍കുന്ന സവിശേഷമായ ആറക്ക കോഡ് ഉപയോഗിച്ചുള്ള ഒരു സംവിധാനം സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വില്‍പനയ്ക്ക് ശേഷം, ആഭരണത്തിന്റെ ആറക്ക ‘ഹാള്‍മാര്‍ക്ക് യൂണിക് ഐഡന്റിഫിക്കേഷന്‍’ (എച്ച്‌യുഐഡി) നമ്പറിനൊപ്പം ‘വിറ്റുകഴിഞ്ഞു’ (sold) എന്ന് രേഖപ്പെടുത്തുന്ന രീതിയാണ് ഈ പദ്ധതിയിലുള്ളത്. ഇതുവഴി…