Headlines

ഓണത്തിന് സൂര്യ-ബുധ സംയോഗം; ഈ രാശിക്കാർ സൂക്ഷിക്കണം, ദൂര യാത്ര ഒഴിവാക്കുക, പണം ചിലവാക്കേണ്ട! | Sun Mercury Conjunction In Onam; These Zodiacs Need To Be Cautious Avoid Long Distance Travel


Astrology

oi-Nidhin Illikkambath

എല്ലാവർക്കും അറിയുന്നത് പോലെ ജ്യോതിഷ പ്രകാരം സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.

അതുപോലെ തന്നെ സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും കരുതപ്പെടുന്നു. അതുപോലെ തന്നെ ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് ബുധൻ.

sun mercury conjunction

നവഗ്രഹങ്ങളില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബുധന്‍ അറിവ്, ബുദ്ധി, ജ്ഞാനം എന്നിവയുടെ കാരകനായി കണക്കാക്കപ്പെടുന്നു. അത്തരത്തിലുള്ള ബുധൻ പലരുടെയും ജീവിതം തന്നെ മാറ്റി മറിക്കാൻ കെൽപ്പുള്ള ഒരു ഗ്രഹമായാണ് കരുതപ്പെടുന്നത്.

ഇപ്പോഴിതാ ഓണക്കാലമാണ് വന്നിരിക്കുന്നത്. സാധാരണയായി ഓണക്കാലത്ത് ഒട്ടേറെ ജ്യോതിഷപരമായ മാറ്റങ്ങൾ ഉണ്ടാവുക പതിവാണ്. അങ്ങനെ ഈ വർഷം ഓണത്തിന് വന്നെത്തുന്ന സവിശേഷമായ ഒരു ജ്യോതിഷ കാര്യമാണ് സൂര്യനും ബുധനും തമ്മിൽ ചേരുന്നത്. മൂന്നാം ഓണം, അഥവാ ഓഗസ്‌റ്റ് 27നാണ് ഈ സംഭവം നടക്കുക. ഇത് മൂലം ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഗുണങ്ങൾ ഉണ്ടാവുമെന്ന് നോക്കാം.

മേടം

ഈ മാറ്റം കാരണം മേടം രാശിക്കാരിൽ അമിതമായ ചിന്തയും മാനസിക സമ്മർദ്ദവും ഉണ്ടാവും. ജോലിസ്ഥലത്ത് ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനും സംസാരത്തിലെ പിഴവുകൾ കാരണം തെറ്റിദ്ധാരണകൾ രൂപപ്പെടാനും സാധ്യത. പ്രധാനപ്പെട്ട തീരുമാനങ്ങൾ പെട്ടെന്ന് എടുക്കുന്നത് ഒഴിവാക്കണം. സാമ്പത്തിക കാര്യങ്ങളിൽ അപ്രതീക്ഷിത ചെലവുകൾ വർധിക്കാൻ ഇടയുണ്ടാവും. യാത്രകൾക്കിടയിൽ രേഖകളും പ്രധാനപ്പെട്ട വസ്‌തുക്കളും പ്രത്യേകം ശ്രദ്ധിക്കണം.

കർക്കിടകം

ഈ രാശിക്കാർക്ക് ഈ സമയത്ത് സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരാം. പ്രതീക്ഷിച്ച പണം ലഭിക്കാൻ വൈകുകയോ ചില ചെലവുകൾ പെട്ടെന്ന് ഉയരുകയോ ചെയ്യാം. ജോലി സംബന്ധമായ സമ്മർദ്ദവും വർധിച്ചേക്കാം. കുടുംബത്തിൽ ക്ഷമയോടെ സംസാരിക്കുന്നത് ഗുണകരമാണ്. ഉറക്കക്കുറവും മാനസിക പിരിമുറുക്കവും അനുഭവപ്പെടുന്നവർ വിശ്രമത്തിന് കൂടുതൽ പ്രാധാന്യം നൽകണം. വീട്ടിലെ ഇലക്ട്രോണിക്‌സ് സാധനങ്ങൾ കേടാകാൻ സാധ്യത.

വൃശ്ചികം

ഈ രാശിക്കാർക്ക് സൂര്യ ബുധ സംയോഗത്തിന്റെ സ്വാധീനത്തിൽ ആശയവിനിമയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകാം. നിങ്ങൾ പറയുന്നത് മറ്റുള്ളവർ തെറ്റായി മനസിലാക്കാനുള്ള സാധ്യതയുള്ളതിനാൽ പ്രധാനപ്പെട്ട ചർച്ചകളിൽ കൂടുതൽ കരുതൽ വേണം. ജോലിയിൽ അധിക ഉത്തരവാദിത്തങ്ങൾ ലഭിക്കുന്നത് സമ്മർദ്ദം വർധിപ്പിച്ചേക്കാം. സാമ്പത്തികമായി വലിയ തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ ജാഗ്രത ആവശ്യമാണ്. യാത്രകൾ ശ്രദ്ധയോടെ വളരെ സൂക്ഷിച്ചു മാത്രം മതി. ദൂരയാത്രകൾ പരമാവധി ഒഴിവാക്കുക.

മകരം

മകരം രാശിക്കാർക്ക് ജോലി സംബന്ധമായ സമ്മർദ്ദവും സാമ്പത്തിക ആശങ്കകളും വർധിച്ചേക്കാം. ഒരേസമയം നിരവധി കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം ഉണ്ടാകാം. മേലുദ്യോഗസ്ഥരുമായോ സഹപ്രവർത്തകരുമായോ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ സംസാരത്തിൽ നിയന്ത്രണം കൊണ്ടുവരണം. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതും വലിയ സാമ്പത്തിക തീരുമാനങ്ങൾ ശ്രദ്ധാപൂർവം എടുക്കുന്നതും നല്ലതാണ്. കുടുംബത്തിനായി കൂടുതൽ സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *