Headlines

അരുമയായ പൂച്ച ​ഗർഭിണി; വളകാപ്പ് നടത്തി ദമ്പതികൾ | Cat Gets Baby Shower in Puducherry | Buzz News


Last Updated:

നാട്ടിലെ സ്ത്രീകളെല്ലാം ഒത്തുചേർന്നാണ് ജിഞ്ചുവിന്റെ വളകാപ്പ് ചടങ്ങുകൾ നടത്തിയത്

News18
News18

നമ്മുടെ നാട്ടിൽ ഗർഭിണികളായ സ്ത്രീകൾക്കായി വളകാപ്പ് അല്ലെങ്കിൽ ബേബി ഷവർ ചടങ്ങുകൾ നടത്താറുണ്ട്. എന്നാൽ ഒരു പൂച്ചയ്ക്കായി ഇത്തരം ഒരു ചടങ്ങ് നടത്തുന്നത് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ, പുതുച്ചേരിയിൽ അത്തരത്തിലൊരു സംഭവം നടന്നു. തങ്ങളുടെ പ്രിയപ്പെട്ട വളർത്തുപൂച്ചയ്ക്കായി എല്ലാവിധ പരമ്പരാഗത ചടങ്ങുകളോടെ ഒരു ബേബി ഷവർ ഒരുക്കിയിരിക്കുകയാണ് പുതുച്ചേരി സ്വദേശികളായ കാർത്തികേയനും റൂബിയും.

കാർത്തികേയന്റെയും റൂബിയുടെയും വീട്ടിലെ പ്രിയപ്പെട്ട വളർത്തു മൃ​ഗമാണ് ‘ജിഞ്ചു’ എന്ന ഒന്നരവയസ്സുകാരി പെൺപൂച്ച. വീട്ടുകാർക്ക് മാത്രമല്ല, അയൽക്കാർക്കും ജിഞ്ചു ഇപ്പോൾ പ്രിയപ്പെട്ടവളാണ്. അവൾ ഗർഭിണിയായ വിവരമറിഞ്ഞതോടെയാണ് വ്യത്യസ്തമായ രീതിയിൽ ഈ സന്തോഷം ആഘോഷിക്കാൻ വീട്ടുകാർ തീരുമാനിച്ചത്.

മനുഷ്യരുടെ വളകാപ്പ് ചടങ്ങുകൾക്ക് വെയ്ക്കുന്നതുപോലെ തന്നെ വലിയ തട്ടുകളിലായി ജിഞ്ചുവിന് ഇഷ്ടപ്പെട്ട വിഭവങ്ങളാണ് കാർത്തികേയനും കുടുംബവും ഒരുക്കിയത്. വറുത്ത മീൻ, കൊഞ്ച്, ചിക്കൻ, മുട്ട എന്നിവയ്ക്ക് പുറമെ തൈരുസാദവും പാൽച്ചോറും വരെ ഈ പ്രത്യേക വിഭവങ്ങളുടെ പട്ടികയിലുണ്ടായിരുന്നു.

നാട്ടിലെ സ്ത്രീകളെല്ലാം ഒത്തുചേർന്നാണ് ജിഞ്ചുവിന്റെ വളകാപ്പ് ചടങ്ങുകൾ നടത്തിയത്. ഗർഭിണികൾക്ക് നൽകുന്നതുപോലെ തന്നെ ജിഞ്ചുവിന്റെ നെറ്റിയിലും തലയിലും ചന്ദനവും കുങ്കുമവും ചാർത്തി, പൂക്കൾ ചൂടിച്ചു. തുടർന്ന് ചടങ്ങുകളുടെ ഭാഗമായി താലത്തിൽ ദീപം തെളിയിച്ച് അവർ ജിഞ്ചുവിനെ ആരതി ഉഴിയുകയും ചെയ്തു.

ആദ്യം ഇതൊക്കെ കണ്ട് ജിഞ്ചു പൂച്ച ഒന്നു പരിഭ്രമിച്ചെങ്കിലും, തനിക്ക് മുന്നിൽ നിരത്തിയ വിഭവങ്ങൾ കണ്ടതോടെ അവൾ കക്ഷി ഹാപ്പിയായി. എന്തായാലും മൃഗങ്ങളോടുള്ള ഈ കുടുംബത്തിന്റെ സ്നേഹവും പുതുച്ചേരിയിൽ നടന്ന ഈ അപൂർവ്വ ബേബി ഷവറും ഇപ്പോൾ സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *