Headlines

വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട; ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം കാണുകയും വേണ്ട’: നടി ഉഷ | സിനിമാ വാർത്ത


അമ്മ സംഘടനയിൽ വർ​ഗീയത കൊണ്ടുവരാൻ ലക്ഷ്മിപ്രിയ ശ്രമിച്ചെന്നും വർ​ഗീയ വിഷം തുപ്പുന്നുവരെ സംഘടനയ്ക്ക് വേണ്ടെന്നും ഉഷ ഫെയ്സ്ബുക്കിൽ കുറിച്ചു

അമ്മ സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾക്കും കൂട്ടരാജിക്കും പിന്നാലെ നടി ലക്ഷ്മിപ്രിയക്കെതിരെ ആഞ്ഞടിച്ച് ഉഷ ഹസീന. അമ്മ സംഘടനയിൽ വർ​ഗീയത കൊണ്ടുവരാൻ ലക്ഷ്മിപ്രിയ ശ്രമിച്ചെന്നും വർ​ഗീയ വിഷം തുപ്പുന്നുവരെ സംഘടനയ്ക്ക് വേണ്ടെന്നും ഉഷ ഫെയ്സ്ബുക്കിൽ കുറിച്ചു.

News18

കഴിഞ്ഞ പത്ത് മാസമായി അൻസിബ അനുഭവിച്ചതിനെല്ലാം തങ്ങൾ മറുപടി നൽകിയെന്നും ഉഷ കുറിപ്പിൽ പറയുന്നു. അൻസിബയുടെ നിലപാട് തന്നെയാണ് തങ്ങൾക്കെന്നും അമ്മ ജനറൽ‍ ബോഡിയിലെ ഭൂരിപക്ഷം അം​ഗങ്ങളും തങ്ങൾക്കൊപ്പം നിന്നുവെന്നും ഉഷ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

‘ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു msg അയച്ചിട്ടുണ്ട്. അതിലെ മാറ്റർ തന്നെ fb യിലും അവർ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസ്സില്ല. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹംഞങ്ങൾ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു.

അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ. അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട് അതാണ്‌ ശെരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു. ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു. ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം എനിക്ക് കാണുകയും വേണ്ട– എന്നാണ് കുറിപ്പ്

ഭരണസമിതിയുടെ കൂട്ടരാജിയ്ക്ക് പിന്നാലെ അമ്മയിലെ അംഗത്വത്തില്‍ നിന്നും ലക്ഷ്മിപ്രിയ രാജിവച്ചിരുന്നു. തന്റെ രാജി മുതിര്‍ന്ന അംഗങ്ങളായ കാലടി ഓമന, പൊന്നമ്മ ബാബുസ ഉഷ ആലപ്പുഴ എന്നിവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. തന്റെ ശവം കാണാൻ പോലും വരരുതെന്നും അനുശോചനം പോലും അറിയിക്കരുതെന്നും ലക്ഷ്മിപ്രിയ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/

വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട; ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം കാണുകയും വേണ്ട’: നടി ഉഷ



Source link

Leave a Reply

Your email address will not be published. Required fields are marked *